ജ്വലിച്ചു, കൂത്തുപറന്പിന്റെ ധീരസ്മരണ

ഡിവൈഎഫ്‌ഐ എറണാകുളത്ത് സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ധീരസ്‌മൃതിയിൽ നാട്. പോരാട്ടങ്ങൾക്ക് കരുത്തും ഉൗർജവുമായി ബുധനാഴ്‌ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പതിനാറ് ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജനറാലിയും അനുസ്‌മരണ സമ്മേളനങ്ങളും നടത്തി. യൂണിറ്റ് കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി. എറണാകുളത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി എസ് ഷിഫാസ് അധ്യക്ഷനായി.
ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. ലിജോ ജോർജ് അധ്യക്ഷനായി. പള്ളുരുത്തിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. വി എം ധനീഷ് കുമാർ അധ്യക്ഷനായി.
കൂത്താട്ടുകുളത്ത് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. എസ് കൃഷ്ണദാസ് അധ്യക്ഷനായി. മറ്റ് കേന്ദ്രങ്ങൾ, ഉദ്‌ഘാടകർ, അധ്യക്ഷൻ ക്രമത്തിൽ. പെരുന്പാവൂർ: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു, ടി വി വൈശാഖ് . തൃക്കാക്കര: ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ആർ ശ്യാമ, എൻ എസ് ഭാഗ്യലക്ഷ്‌മി.
അങ്കമാലി: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം അനിൽകുമാർ, റോജിസ് മുണ്ടപ്ളാക്കൽ. കളമശേരി: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ, കെ ആർ ഹേമന്ത്. വൈപ്പിൻ: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, കെ എസ് ശ്യാംജിത്ത്. പറവൂർ: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പി ആർ സജേഷ് കുമാർ.
കോതമംഗലം: കെ പ്രേംകുമാർ എംഎൽഎ, അരുൺ ബോബൻ. കവളങ്ങാട്: ടി പി ബിനീഷ്, അഷ്കർ കരിം. കൊച്ചി: സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ആർ രഞ്‌ജിത്ത്, സാൻജസ് റാഫേൽ. ആലുവ: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ, ടി ആർ ജിഷ്‌ണു. മൂവാറ്റുപുഴ: ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം റെജി സക്കറിയ, ഫെബിൻ പി മൂസ. കോലഞ്ചേരി: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സരോദ് ചങ്ങാടത്ത്. എൽദോ വർഗീസ്.







0 comments