ad
Deshabhimani

ചാൻഡ്‌ലറും ഗ്യാങ്ങും എവിടെയും പോയിട്ടില്ല; 2025 ആയിട്ടും ‘ഫ്രണ്ട്‌സ്‌’ നെറ്റ്‌ഫ്ലിക്‌സിലുണ്ട്‌

Friends Series
വെബ് ഡെസ്ക്

Published on Jan 02, 2025, 02:06 PM | 1 min read

ലോകത്തിൽ ഏറ്റവും കൂടുതൽ കാഴ്‌ചക്കാരുള്ള ടിവി സീരീസായ ഫ്രണ്ട്‌സ്‌ 2024 കഴിയുന്നതോടെ ഇന്ത്യയിലെ നെറ്റ്‌ഫ്ലിക്‌സ്‌ അക്കൗണ്ടുകളിൽ നിന്ന്‌ അപ്രത്യക്ഷമാവുമെന്ന്‌ നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ 2025 തുടങ്ങി രണ്ട്‌ ദിവസമായിട്ടും ഫ്രണ്ട്‌സ്‌ നെറ്റ്‌ഫ്ലിക്‌സിൽ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടും സീരീസിന്റെ സ്‌ട്രീമിംഗ്‌ നെറ്റ്‌ഫ്ലിക്‌സിൽ തുടരുന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആരാധകർ.


2024 ഒക്‌ടോബർ 31ന്‌ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നെറ്റ്‌ഫ്ലിക്‌സ്‌ അക്കൗണ്ടുകളിൽ നിന്ന്‌ സ്‌ട്രീമിംഗ്‌ അവസാനിപ്പിക്കും എന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്‌. നവംബർ ഒന്നായിട്ടും സ്‌ട്രീമിംഗ്‌ തുടർന്നതോടെ വർഷാവസനം ഇന്ത്യയിലെ നെറ്റ്‌ഫ്ലിക്‌സ്‌ അക്കൗണ്ടുകളിൽ നിന്ന്‌ ഫ്രണ്ട്‌സ്‌ വിടപറയും എന്ന റിപ്പോർട്ടുകൾ പുറത്ത്‌ വരികയും ചെയ്തു. എന്നാൽ പുതുവർഷം പിറന്നപ്പോൾ തന്നെ ആരാധകർ നെറ്റ്‌ഫ്ലിക്‌സിൽ ഫ്രണ്ട്‌സിനായി തിരയുകയും സീരീസ്‌ സ്‌ട്രീമിംഗ്‌ തുടരുന്നുണ്ടെന്ന്‌ മനസിലാക്കുകയുമായിരുന്നു.


Friens Series2020ൽ തന്നെ യുഎസിൽ ഫ്രണ്ട്‌സ്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയുള്ള സ്‌ട്രീമിംഗ്‌ അവസാനിപ്പിച്ചിരുന്നു. എച്ച്‌ബിഒ മാക്‌സ്‌ ലോഞ്ച്‌ ചെയ്തപ്പോൾ സീരിസിന്റെ സ്‌ട്രീമിംഗ്‌ അവകാശം നെറ്റ്‌ഫ്ലിക്‌സിന്‌ നഷ്‌ടമായതിനാലിയിരുന്നു ഇത്‌. ഇതേ കാരണത്താൽ 2024 ജൂലൈയിൽ ഫ്രാൻസ്‌, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ നെറ്റ്‌ഫ്ലിക്‌സ്‌ അക്കൗണ്ടുകളിൽ നിന്നും ഫ്രണ്ട്‌സ്‌ അപ്രത്യക്ഷമായി. ഇതിന്‌ തുടർച്ചയായാണ്‌ ഇന്ത്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഫ്രണ്ട്‌സ്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയുള്ള സ്‌ട്രീമിംഗ്‌ അവസാനിപ്പിക്കുന്നുവെന്ന അറിയിപ്പുകൾ കഴിഞ്ഞ വർഷം ഉണ്ടായത്‌. ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടും സീരീസ്‌ നെറ്റ്‌ഫ്ലിക്‌സിൽ തുടരുന്നത്‌ എന്ത്‌ കൊണ്ടാണെന്ന്‌ തിരയുകയാണ്‌ ഇപ്പോൾ പ്രേക്ഷകർ.


ലിസ കുഡ്രോവ്‌, ഡേവിഡ്‌ ഷ്വിമ്മർ, ജെന്നിഫർ ആനിസ്റ്റൺ, കോർട്ട്‌നി കോക്സ്‌, മാറ്റ്‌ ലി ബ്ലാങ്ക്‌, മാത്യു പെറി എന്നിവർ അഭിനയിച്ച്‌ മാർത്ത കോഫ്‌മാൻ, ഡേവിഡ്‌ ക്രെയിൻ എന്നിവർ രൂപം നൽകിയ ഫ്രണ്ട്‌സ്‌ എൻബിസിയിലൂടെയായിരുന്നു പുറത്തിറങ്ങിയത്‌. 1994 മുതൽ 2004 വരെയുള്ള കാലയളിൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സിന്‌ ഇന്നും കാഴ്‌ചക്കാരേറെയാണ്‌. ഒരിക്കൽ കണ്ടവർ ബിഞ്ച് വാച്ചായി സീരീസ്‌ വീണ്ടും വീണ്ടും കാണുന്നുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home