ജർമ്മനിയിൽ ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

മ്യൂണിക്കിൽ ഉണ്ടായ ട്രെയിൻ അപകടം |Photo:Reuters
മ്യൂണിക് : ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ന് പുലർച്ചെ ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നഗരത്തിലെ ഒരു പാലത്തിൽ വെച്ചുണ്ടായ അപകടത്തിൽ രണ്ട് ബോഗികൾ പാളം തെറ്റി താഴെയുള്ള റോഡിലേക്ക് പതിച്ചു.
പുലർച്ചെ 1.40ഓടെയാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞയുടൻ അറുപതോളം അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മ്യൂണിക്കിലെ മിൽബെർട്ട്‌ഷോഫൻ ജില്ലയിലുള്ള അപകടസ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.









0 comments