ad
Deshabhimani

‘ഐ ആം ഗെയിം’ ഓണത്തിനില്ല; ദുൽഖർ ചിത്രത്തിന് പുതിയ റിലീസ് തീയതി

Im game
വെബ് ഡെസ്ക്

Published on Aug 13, 2026, 03:24 PM | 1 min read

തിരുവനന്തപുരം : ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ ചിത്രത്തിന്റെ റിലീസ് മാറ്റി. ഓണം റിലീസായി തീയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി സെപ്റ്റംബർ 3 ആണ്. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.


ചിത്രത്തിന് കൂടുതൽ വിപുലമായ റിലീസ് ഒരുക്കുന്നതിനാണ് തീയതി മാറ്റിയതെന്ന് ദുൽഖർ പറഞ്ഞു.

പുതിയ റിലീസ് തീയതിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. ഇതോടെ ഓണം റിലീസായി നിവിൻ പോളിയുടെ ‘ബത്‌ലഹേം കുടുംബ യൂണിറ്റും’ പ്രിത്വിരാജിന്റെ ‘ഖലീഫ’യും പ്രേക്ഷകരിലേക്കെത്തും.


ഗാംബ്ലിങ്–ഗ്യാങ്സ്റ്റർ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ആർഡിഎക്സ്’ എന്ന മെഗാഹിറ്റിന് ശേഷം നഹാസ് ഹിദായത്താണ്. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വർഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


തിരക്കഥ ഒരുക്കുന്നത് സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു.


‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ‘കെജിഎഫ്’, ‘വിക്രം’ തുടങ്ങിയ ചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയ അൻപറിവ് മാസ്റ്റേഴ്സാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home