ad
Deshabhimani

ധ്യാൻ ശ്രീനിവാസൻ-വിഷ്‌ണു ഉണ്ണികൃഷ്ണൻചിത്രം 'ഭീഷമർ' ഒടിടി യിലേക്ക്; എവിടെ കാണാം?

Bheeshmar

ഭീഷ്മർ സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 18, 2026, 11:00 AM | 1 min read

തിരുവനന്തപുരം : ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിച്ച 'ഭീഷ്മർ' ഒടിടി റിലീസിന് ഒരുങ്ങുന്നു. മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. തിയേറ്ററിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.


ഒരു മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലറായി ഒരുങ്ങിയ ഭീഷ്മർ, ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും വലിയ തരംഗമായി മാറിയിട്ടുണ്ട്.


ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അബു സലിം തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പാൽനിലാ പുഞ്ചിരി എന്ന ഗാനത്തിന് കെഎ ലത്തീഫും സംഗീതം നൽകിയിട്ടുണ്ട്. പിആർഒ പ്രതീഷ് ശേഖറാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home