80-കളിലേക്കൊരു നോട്ടം: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി എഐ വിന്റേജ് ഫോട്ടോകൾ

നടൻ ശ്രീറാം രാമ ചന്ദ്രനും സംവിധായകൻ തരുൺ മൂർത്തിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
വിന്റേജ് ഫോട്ടോ ഷൂട്ടിന് തയാറെടുക്കുന്നവരാണോ നിങ്ങൾ? ബജറ്റ് ഓർത്ത് പലതവണ ആ ആഗ്രഹം മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ അതിനും ഒരു പരിഹാരം സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നുണ്ട്. പണം മുടക്കി ഫോട്ടോ ഷൂട്ട് നടത്തുന്നതിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിച്ച് 80കളിലെ കാലഘട്ടത്തിലെ തങ്ങളുടെ ലുക്ക് രൂപപ്പെടുത്തിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. ചാറ്റ് ജിപിടിയും മറ്റ് എഐ ടൂളുകളും ലഭ്യമായിരിക്കെ വിന്റേജ് ചിത്രങ്ങൾക്കായി ഇനി ആരും ടെൻഷനടിക്കേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
നടൻ അനു കെ അനിയൻ, എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നക്കുട്ടി ജോസും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിന്റേജ് ചിത്രങ്ങൾ
എഐ ടൂളുകളുപയോഗിച്ച് മുമ്പും നിരവധി ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അടുത്തിടെ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലൂടെ റിലീസ് ചെയ്യാത്ത 'അന്ന' എന്ന സിനിമയിലെ 'യവന കഥയിലെ' ഗാനം പുറത്തുവന്നിരുന്നു. ഈ ഗാനത്തിന്റെ റിലീസിന് പിന്നാലെയാണ് 80കളിലെ പഴയകാല ഫോട്ടോ ക്രിയേഷൻ കേരളത്തിൽ വീണ്ടും സജീവമായത്. വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതും അവയ്ക്ക് താഴെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നതും നിലവിൽ വലിയ രീതിയിൽ ട്രെൻഡായി മാറിക്കഴിഞ്ഞു.
എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രംസിനിമ- സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവച്ചതോടെ ട്രെൻഡ് വൈറലായി. എഐ സ്റ്റുഡിയോ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ നൽകി വിന്റേജ് ലുക്കുകൾ അനായാസം നിർമിച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ നിങ്ങൾ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പങ്കുവയ്ക്കുമല്ലോ അല്ല?









0 comments