ad
Deshabhimani

'ജയിലർ 2' വിന്റെ സെറ്റിൽ അപകടം; ക്രൂ അം​ഗം മരിച്ചു

jailer2

image credit: moviecrow

വെബ് ഡെസ്ക്

Published on May 15, 2026, 11:59 AM | 1 min read

ചെന്നൈ : രജനീകാന്ത് ചിത്രം ജയിലർ 2 വിന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ക്രൂ അം​ഗം മരിച്ചതായി റിപ്പോർട്ട്. മെയ് 14 ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.


സേലം സ്വദേശി കാർത്തികേയനാണ്(28) മരിച്ചത്. പനൈയൂരിലെ സ്വകാര്യ സ്റ്റുഡിയോയിലാണ് വെച്ചായിരുന്നു അപകടം. സിനിമയുടെ ആർട് വിഭാ​ഗത്തിലെ അം​ഗമായിരുന്നു കാർത്തികേയൻ. സെറ്റിലെ ഇലക്ട്രിക് ജോലികൾക്കിടെയാണ് ക്രൂ അം​ഗത്തിന് വൈദ്യുതാഘാതമേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.


2023ൽ റിലീസ് ചെയ്ത ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home