Deshabhimani

വീണ്ടും ഷിഗെല്ല; മലപ്പുറത്ത് എട്ടുപേർക്ക്‌ രോഗം സ്ഥിരീകരിച്ചു

SHIGELLA

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 07, 2026, 01:04 PM | 1 min read

മലപ്പുറം: മലപ്പുറം ജില്ലയിൽ എട്ടുപേർക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. പൂക്കോട്ടുംപാടം അമരമ്പലം അഞ്ചാംമൈലിലെ സ്നാക്സ് കടയിൽനിന്ന് ഭക്ഷണം കഴിച്ച നാലുവയസ്സുകാരി, ചുങ്കത്തറ പാലുണ്ടയിലെ ഭക്ഷണശാലയിൽനിന്ന്‌ മന്തി കഴിച്ച രണ്ടുപേർ, പെരിന്തൽമണ്ണ ഏലംകുളം കോരക്കുത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർ എന്നിവർക്കാണ്‌ ഷിഗെല്ല സ്ഥിരീകരിച്ചത്‌.


നാലുവയസ്സുകാരിയും ചുങ്കത്തറയിലെ രണ്ടുപേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌. പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ ചിലർക്ക്‌ സമാന രോഗലക്ഷണങ്ങളുണ്ട്. പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിലെ 12–ാം വാർഡ് കോരക്കുത്തിൽ ഒക്ടോബർ 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണ്‌ രോഗം സ്ഥിരീകരിച്ചവർ ചടങ്ങിൽ പങ്കെടുത്ത 80 പേർക്ക്‌ രോഗലക്ഷണങ്ങളുണ്ട്‌.


അതിൽ അഞ്ചുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗബാധ റിപ്പോർട്ട്‌ ചെയ്‌തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സ്‌ക്വാഡ് പ്രവർത്തനങ്ങളും രോഗനിരീക്ഷണവും തുടങ്ങി. രക്തം കലർന്ന വയറിളക്കം, ശക്തമായ വയറുവേദന, ഓക്കാനം, ഛർദ്ദിൽ, ശക്തമായ പനി, ജലാംശം നഷ്‌ടപ്പെടൽ എന്നിവ ഷിഗല്ലയുടെ ലക്ഷണങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home