Deshabhimani

കോഴിക്കോട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ മോഷണം; പണവും മൊബൈൽ ഫോണും കവർന്നു

Railway robbery

Photo: Screengrab

വെബ് ഡെസ്ക്

Published on Nov 07, 2026, 01:34 PM | 1 min read

കോഴിക്കോട് : ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസിന്റെ പൂട്ട് പൊളിച്ച് മോഷണം. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച പണവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണുമാണ് മോഷണം പോയത്.


ഇന്നലെ രാത്രി എട്ടിനും ഇന്ന് രാവിലെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി എട്ടിന് ജീവനക്കാർ ഓഫീസ് പൂട്ടി മടങ്ങിയിരുന്നു. ഇന്ന് രാവിലെ ജോലിക്കെത്തിയപ്പോഴാണ് ഓഫീസിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.


തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home