ad
Deshabhimani

സജീവ് പാഴൂർ ചിത്രം 'വിലൈ'ക്ക് ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ അവാർഡ്

Sajeev Pazhoor Dadasaheb Phalke Film Festival.jpg
വെബ് ഡെസ്ക്

Published on May 01, 2026, 12:45 PM | 1 min read

ന്യൂഡൽഹി: സജീവ് പാഴൂർ എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം 'വിലൈ'ക്ക് ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ അവാർഡ്. 16-ാമത് ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിലെ മികച്ച മൗലിക തിരക്കഥക്കുള്ള അവാർഡാണ് ചിത്രം കരസ്ഥമാക്കിയത്.


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ സംവിധായകനാവുന്ന ആദ്യ ചിത്രമാണ് വിലൈ. നിമിഷ സജയനാണ് നായിക. ലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.


നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്നു. വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ എസ് കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു.


ആൽബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. പോർ തൊഴിൽ, ജനഗണമന, ഗരുഡൻ ഉൾപ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങൾ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ- കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ- രതീഷ്, കോസ്റ്റ്യൂം ഡിസൈനർ- ആർ മുരുഗാനന്ദം, മേക്കപ്പ്- വി ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, കെ എം സൽമാൻ, സ്റ്റിൽസ്- എ കെ കാർത്തിക്, പ്രൊഡക്ഷൻ മാനേജർമാർ- ആർ രാജീവ് ഗാന്ധി, പി കാർത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home