Deshabhimani

വൈദ്യുതി നിലച്ചാൽ ശ്വാസം നിലയ്-ക്കും

വെള്ളൂർ ജെന്റ്‌സ്‌ ക്ലബ്ബിനുസമീപത്തെ പി സി രാഘവൻ വൈദ്യുതിയിൽ  പ്രവർത്തിക്കുന്ന ഓക്‌സിജൻ കോൺസൺട്രേറ്ററിനടുത്ത്‌
വെബ് ഡെസ്ക്

Published on Sep 13, 2026, 03:00 AM | 1 min read

​പയ്യന്നൂർ വൈദ്യുതി നിയന്ത്രണം കിടപ്പുരോഗികളെയും പ്രായത്തിന്റെ അവശതകൾ നേരിടുന്നവരെയും സാരമായി ബാധിച്ചു. അസഹ്യമായ ചൂടിൽ ഫാനിടാതെ ഒരു നിമിഷം പോലും വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ശ്വാസകോശത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ വീടുകളിൽ ഓക്സിജൻ കോൺസൻട്രേറ്റർ ഉപയോഗിക്കുന്നവരും അങ്കലാപ്പിലാണ്. ദിവസം മുഴുവൻ ഉപയോഗിക്കേണ്ടവരും രാത്രിയിൽ മാത്രം ഉപയോഗിക്കേണ്ടവരുമുണ്ട്. ചിലർക്ക് നിശ്ചിത സമയങ്ങളിൽ കൃത്യമായി ഇത് ഉപയോഗിക്കണം. വൈദ്യുതി നിലയ്ക്കുന്നതിന് കൃത്യമായ മുന്നറിയിപ്പില്ലാത്തതിനാൽ ഇവരുടെ ശ്വാസവും പ്രതിസന്ധിയിലാണ്. പതിനായിരങ്ങൾ മുടക്കിയാണ് ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങുന്നത്. ഇത് കൃത്യമായി ഉപയോഗിക്കാൻ വൈദ്യുതി ആവശ്യമാണ്. ഇൻവർട്ടർ സ്ഥാപിക്കുകയോ, ഓക്സിജൻ സിലണ്ടർ കരുതുകയോ മാത്രമാണ് പോംവഴി. കിടപ്പുരോഗികൾക്ക് കൃത്യമായ സമയത്ത് ഓക്സിജൻ ലഭ്യമാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ലെങ്കിൽ മരണം സംഭവിക്കാം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുകയും ഇടയ്‌ക്കിടെ മുന്നറിയിപ്പില്ലാതെയുള്ള പവർക്കട്ട് ഒഴിവാക്കുകയും ചെയ്യണമെന്ന് ചെറുപുഴയിലെ ആദ്യകാല വ്യാപാരി, വെള്ളൂർ ജെന്റ്‌സ്‌ ക്ലബ്ബിനു സമീപം പി സി രാഘവ (80)ൻ പറയുന്നു. പ്രായത്തിന്റെ അവശതകളും ശ്വാസ സംബന്ധമായ അസുഖവുമുള്ള രാഘവന് രാത്രി മുഴുവൻ ഓക്സിജൻ കോൺസൺട്രേറ്ററിന്റെ സഹായം വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home