ad
Deshabhimani

സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മുന്നേറ്റം സ്കൂളിൽ ഉയരെ വെള്ളക്കൊടി

സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ പാനൂർ പിആർഎം കെകെവി ഹയർ സെക്കൻഡറി സ്‌കൂൾ എസ്എഫ്ഐ സാരഥികൾക്കൊപ്പം 
സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ സെൽഫി
വെബ് ഡെസ്ക്

Published on Sep 18, 2026, 03:00 AM | 2 min read

കണ്ണൂർ സ്കൂൾ പാർലമെന്റെ്‌ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ത്രസിപ്പിച്ച വിജയം നേടി എസ്‌എഫ്‌ഐ. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 109 സ്കൂളിൽ 93ലും എസ്‌എഫ്‌ഐ തേരോട്ടം. നേരത്തെ മുപ്പതിലേറെ സ്‌കൂളുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടമായ സ്‌കൂളുകൾ ഇത്തവണ തിരിച്ചുപിടിക്കാനുമായി. എംഎസ്‌എഫ്‌–കെഎസ്‌യു– എബിവിപി അവിശുദ്ധ കൂട്ടുകെട്ടുകളെ തകർത്തെറിഞ്ഞാണ്‌ വിദ്യാർഥികൾ എസ്‌എഫ്ഐക്ക്‌ ചരിത്ര വിജയം സമ്മാനിച്ചത്‌. ജിഎച്ച്‌എസ്‌എസ്‌ ചാവശേരി സ്കൂൾ, ചെമ്പിലോട് എച്ച്‌എസ്‌എസ്‌ , ചാല ജിഎച്ച്‌എസ്‌എസ്‌ , കാടാച്ചിറ എച്ച്‌എസ്‌എസ്‌, തോട്ടട എച്ച്‌എസ്‌എസ്‌, കെകെവി എച്ച്‌എസ്‌എസ്‌ പാനൂർ, പി ആർ എച്ച്‌എസ്‌എസ്‌ പാനൂർ, മീൻകുന്ന് ജിഎച്ച്‌എസ്‌എസ്‌ തുടങ്ങിയ സ്കൂളുകളാണ്‌ എംഎസ്‌എഫ്‌–കെഎസ്‌യു– എബിവിപി സഖ്യത്തിൽനിന്ന്‌ തിരിച്ചുപിടിച്ചത്‌. ജിഎച്ച്എസ്എസ് മാത്തിൽ, സിപിഎൻഎസ്‌ ജിഎച്ച്എസ്എസ് മാതമംഗലം, ജിഎച്ച്എസ് തവിടിശ്ശേരി, ജിഎച്ച്എസ്എസ് കോഴിച്ചാൽ, ജിവിഎച്ച്‌എസ്‌എസ്‌ ചുണ്ട, കരിവെള്ളൂർ എവിഎസ്‌ജിവിഎ്ച്ച്‌എസ്‌എസ്‌ സ്കൂൾ, വെള്ളൂർ ജിഎച്ച്എസ്എസ്‌, ജിഎച്ച്എസ്എസ്‌ കോറോം സ്കൂൾ, ജിഎച്ച്എസ്എസ്‌ കണ്ടങ്കാളി, പയ്യന്നൂർ ബോയ്സ് സ്കൂൾ, രാമന്തളി സ്കൂൾ, ജിഎച്ച്എസ്എസ് പെരളശ്ശേരി, ചൊവ്വ എച്ച്‌എസ്‌എസ്‌, എ കെ എസ്ജിഎച്ച്എസ് മലപ്പട്ടം, ജിഡബ്ല്യുഎച്ച്‌എസ്‌എസ്‌ ചെറുകുന്ന്, ജിഎച്ച്എസ്എസ് ചെറുകുന്ന്, ജിവിഎച്ച്‌എസ്‌എസ്‌ ചെറുകുന്ന്, കെപിആർജിഎസ്‌ജിഎച്ച്‌എസ്‌എസ്‌ ചെറുകുന്ന്, കതിരൂർ സ്കൂൾ, വടക്കുമ്പാട് സ്കൂൾ, കാവുംഭാഗം സ്കൂൾ, കൊടുവള്ളി സ്കൂൾ, ബി ഇ എം പി സ്കൂൾ, ഒണിയൻ സ്കൂൾ, തിരുവങ്ങാട് സ്കൂൾ, ജിഎച്ച്എസ്എസ്‌ കുറുമാത്തൂർ, മോറാഴ ജിഎച്ച്എസ്എസ്‌, പറശ്ശിനിക്കടവ് ജിഎച്ച്എസ്എസ്‌ , ജിഎച്ച്എസ് കുറ്റ്യേരി, ജിഎച്ച്എസ് ചെറിയൂർ, പട്ടുവം ജിഎച്ച്എസ്എസ്‌ , പാച്ചേനി ഹൈസ്കൂൾ, കാലിക്കടവ് ജിഎച്ച്എസ് , കുഞ്ഞിമംഗലം ജിഎച്ച്എസ്എസ്‌, പരിയാരം പബ്ലിക് സ്കൂൾ, ചെറുതാഴം സ്കൂൾ, മാടായി ഗേൾസ് സ്കൂൾ, മയ്യിൽ സ്കൂൾ, ജിവിഎച്ച്എസ്എസ്‌ കണ്ണൂർ, ഫിഷറീസ് സ്കൂൾ അഴീക്കോട്, ആറളം ഫാം സ്‌കൂൾ, ഗവ. ജിഎച്ച്‌എസ്‌ സ്കൂൾ പെരിങ്കരി, ചോതാവൂർ ജിഎച്ച്എസ്എസ്‌ ,വിജ്ഞാനപ്രാധാൻ ഓറിയന്റൽ ഹൈ സ്കൂൾ, രാമകൃഷ്ണ ഹൈസ്കൂൾ, ജിഎച്ച്എസ്എസ് പാട്യം, ജിഎച്ച്എസ്എസ് കൂത്തുപറമ്പ്, എ കെ ജി എം ജിഎച്ച്‌എസ്‌എസ്‌ പിണറായി സ്കൂളുകളിലാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്‌. ജില്ലയിലെ സ്‌കൂളുകളിൽ സമാനതകളില്ലാത്ത വിജയം സമ്മാനിച്ച വിദ്യാർഥികളെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അഭിവാദ്യംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home