സംസ്ഥാന സ്‌കൂൾ ഗെയിംസ് തൃക്കരിപ്പൂരിൽ മത്സരങ്ങൾ തുടങ്ങി

തൃക്കരിപ്പൂർ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ഗ്രൂപ്പ് രണ്ട് മത്സരങ്ങൾ തൃക്കരിപ്പൂരിൽ തുടങ്ങി. കബഡി, സെപക് താക്രോ, ടെന്നിക്കോയി എന്നീ ഇനങ്ങളിലാണ് ഗ്രൂപ്പ് രണ്ടിൽ മത്സരം. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സബ് ജൂനിയർ വിഭാഗം കബഡി മത്സരത്തോടെയാണ് ഗെയിംസ് ആരംഭിച്ചത്. ഹോക്കി ടീം മുൻ ഇന്ത്യൻ നായകനും സ്പോർട്സ് ജോയിന്റ് ഡയരക്ടരുമായ ഒളിംപ്യൻ പി ആർ ശ്രീജേഷ്, ആർഡിഎസ്‌ജിഎ സെക്രട്ടറി കെ വി ബിജു എന്നിവർ പതാക ഉയർത്തി. വെള്ളിമുതൽ സെന്റ്‌പോൾസ് എയുപി സ്‌കൂളിൽ സെപക് താക്രോ, ടെന്നിക്കോയി മത്സരങ്ങൾ ആരംഭിക്കും. രാവിലെ 8.30 ന് സീനിയർ വിഭാഗത്തിലാണ് മത്സരം തുടങ്ങുക. കബഡിയിൽ സബ് ജൂനിയർ വിഭാഗത്തിൽ ക്വർട്ടർ ഫൈനൽ പൂർത്തിയായി. വെള്ളി രാവിലെ ഏഴിന് ആൺകുട്ടികളുടെ വിഭാഗം സെമിഫൈനലിൽ ആതിഥേയരായ കാസർകോട് എറണാകുളത്തെയും പാലക്കാട് ഇടുക്കിയെയും നേരിടും. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ കോഴിക്കോടിനെയും പാലക്കാട് ആലപ്പുഴയെയും നേരിടും. രണ്ട് വിഭാഗത്തിലും ഫൈനൽ മത്സരങ്ങളും നടത്തും. രാവിലെ ഒമ്പതിന് കബഡിയിൽ ജൂനിയർ വിഭാഗം മത്സരം ആരംഭിക്കും.









0 comments