48 സ്‌കൂളിൽ 40ലും എസ്‌എഫ്‌ഐ ഉയരെ ശുഭ്രപതാക

കാസർകോട് ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന 48 സ്‌കൂളുകളിൽ 40 ലും എസ്എഫ്ഐക്ക് ഉജ്വല വിജയം. യുഡിഎസ്‌എഫിന്റെ കൈയിലായിരുന്ന ഉദുമ ജിഎച്ച്‌എസ്‌എസ് ഏഴ് വർഷത്തിനുശേഷം എസ്‌എഫ്‌ഐ തിരിച്ചുപിടിക്കുകയും മുഴുവൻ സീറ്റും തൂത്തുവാരുകയുംചെയ്‌തു. കഴിഞ്ഞ വർഷം നഷ്ടമായ പെരിയ ജിഎച്ച്‌എസ്‌എസ് ഇത്തവണ തിരിച്ചുപിടിച്ചു. കക്കാട്ട്, കാഞ്ഞിരപൊയിൽ, മടിക്കൈ അന്പലത്തുകര, മടിക്കൈ മേക്കാട്ട്, പാക്കം, കുണ്ടംകുഴി, അട്ടേങ്ങാനം, ബല്ല ഇൗസ്‌റ്റ്, കാറഡുക്ക തുടങ്ങിയ സ്‌കൂളുകളിൽ മുഴുവൻ സീറ്റും എസ്‌എഫ്‌ഐ നേടി. കുണ്ടംകുഴിയിൽ കഴിഞ്ഞ തവണ നഷ്ടമായ മൂന്ന് സീറ്റ് തിരിച്ചുപിടിച്ചു. ജില്ലയിൽ യുഡിഎസ്‌എഫ് എട്ടിടത്ത് മാത്രമായി ഒതുങ്ങി. ഇരിയണ്ണി, കാറഡുക്ക, ബളാൽ, വരക്കാട്, കയ്യൂർ, ചീമേനി, കൂളിയാട്, ഉദിനൂർ, പിലിക്കോട്, കുട്ടമത്ത്, തിമിരി, കൊടക്കാട്, ഇളമ്പച്ചി, കുമ്പളപ്പള്ളി കരിന്പിൽ, ചായ്യോത്ത്, ബങ്കളം കക്കാട്ട്, കാഞ്ഞിരപൊയിൽ, മടിക്കൈ മേക്കാട്ട്, മടിക്കൈ അമ്പലത്തുകര, പെരിയ, കാഞ്ഞങ്ങാട് ദുർഗ, കാഞ്ഞങ്ങാട് സൗത്ത്, ഉപ്പിലിക്കൈ, വെള്ളിക്കോത്ത്, രാവണേശ്വരം, ബല്ല, ഹൊസ്ദുർഗ്, അമ്പലത്തറ, കുണ്ടംകുഴി, ബേത്തൂർപ്പാറ, കുറ്റിക്കോൽ, മുന്നാട്, കൊളത്തൂർ, ഉദുമ, തച്ചങ്ങാട്, ബാര, പാക്കം, കോടോത്ത്, അട്ടേങ്ങാനം, ബളാന്തോട് സ്കൂളുകളിലാണ് എസ്എഫ്ഐ വൻവിജയത്തോടെ വെന്നിക്കൊടി പാറിച്ചത്. എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.ഉദുമ ജിഎച്ച്‌എസ്‌എസിൽ വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികളെയും ആനയിച്ചുള്ള ആഹ്ലാദ പ്രകടനം









0 comments