Deshabhimani

ആരോഗ്യവകുപ്പിലെ പ്രമോഷനുകൾ ഉടൻ നടത്തണം

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു

ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പ്രമോഷനുകൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാർ ഡിഎംഒ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം

ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പ്രമോഷനുകൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാർ ഡിഎംഒ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 1 min read

കണ്ണൂർ

ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്കുള്ള പ്രമോഷനുകൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്പിൽ പ്രകടനം നടത്തി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകാത്തതിനാൽ ആരോഗ്യ സംരക്ഷണ പ്രവർത്തനം തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഫീൽഡ് വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ടെക്നിക്കൽ അസിസ്റ്റന്റ്‌ തസ്തികയിൽ 12 ഒഴിവുകൾ നികത്തിയില്ല .ഇതിന്റെ ഫീഡർ കാറ്റഗറിയായ ഹെൽത്ത് സൂപ്പർവൈസർ തസ്തികയിലാകട്ടെ 40 ഒഴിവുകൾ നിലനിൽക്കുന്നു. ഹെൽത്ത് സൂപ്പർവൈസർമാർ. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ വിഭാഗങ്ങളിൽ 150ലധികം ഒഴിവുകളുണ്ട്. പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ടി ഷർഫുദ്ദിൻ, ടി വി അനിൽ കുമാർ, കെ സുനിൽ കുമാർ, പി വി അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home