Deshabhimani

ഓട്ടോ – ടാക്സി നിരക്ക്‌ പുതുക്കി നിശ്ചയിക്കണം

ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (‍സിഐടിയു) പ്രഥമ ജില്ലാ സമ്മേളനം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 12, 2026, 03:00 AM | 2 min read

കണ്ണൂർ ഓട്ടോ ടാക്സി മേഖലയിലെ നിരക്ക്‌ പുതുക്കി നിശ്ചയിക്കണമെന്ന് ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) പ്രഥമ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഡിസംബർ ഒന്ന്‌, രണ്ട്‌ തീയതികളിലെ "ഒക്യൂപൈ ഡൽഹി’ പ്രക്ഷോഭത്തിൽ 50 തൊഴിലാളികളെ പങ്കെടുപ്പിക്കും. 16ന്‌ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്‌സ് സംഘടിപ്പിക്കുന്ന ആർടി ഓഫിസ് മാർച്ചും ക്ഷേമനിധി ഓഫിസിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ 28ന് നടക്കുന്ന ക്ഷേമനിധി ഓഫീസ് മാർച്ചും വിജയിപ്പിക്കാനും തീരുമാനിച്ചു. സി കണ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ (കെ ബഷീർ നഗർ) നടന്ന സമ്മേളനം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം സി ഹരിദാസൻ അധ്യക്ഷനായി. മാണിക്കോത്ത് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും എം ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ വി പ്രകാശൻ കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും വി ജനാർദനൻ കൺവീനറായി പ്രമേയ കമ്മിറ്റിയും യു പവിത്രൻ കൺവീനറായി മിനുട്സ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി യു വി രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ വി പ്രകാശൻ കണക്കും അവതരിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി കെ ജയരാജൻ, ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി കെ ബാബുരാജ്, സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ, ഗുഡ്സ് ട്രാൻസ്പോർട്ട്‌ വർക്കേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എ പ്രേമരാജൻ എന്നിവർ സംസാരിച്ചു. കെ അശോകൻ സ്വാഗതവും എ വി പ്രകാശൻ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: എം സി ഹരിദാസൻ (പ്രസിസന്റ്), ടി പി ശ്രീധരൻ, കെ ടി ജോസഫ്, എൻ ജി ഗിരീഷ്, യു പവിത്രൻ, പി വി പത്മനാഭൻ, ഒ പി മനൂപ്, കെ സി സുരേഷ്, വി പത്മനാഭൻ (വൈസ് പ്രസിഡന്റ്‌), യു വി രാമചന്ദ്രൻ (ജനറൽ സെക്രട്ടറി), എം ചന്ദ്രൻ, മാണിക്കോത്ത് രവീന്ദ്രൻ, എം ഗോപാലകൃഷ്ണൻ, വി ജനാർദനൻ, കെ സുജിത്, പി വി പവിത്രൻ, ഇ കെ പുരുഷോത്തമൻ, പി പ്രകാശൻ (സെക്രട്ടറി), എ വി പ്രകാശൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home