കോഴിക്കോട് ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്. മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് അപകടമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
രാത്രി വൈകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കളാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ്–റീന ദമ്പതികളുടെ മകളാണ്. പാർത്ഥിബ് കോഴിപ്പറമ്പത്ത് സുബിഷ്–സുനിഷ ദമ്പതികളുടെ മകനാണ്.








0 comments