ഏഴോത്ത് ബ്ലാക്ക് ബ്രെസ്‌റ്റഡ് വീവറിനെ കണ്ടെത്തി

കണ്ണൂർ ഏഴോത്ത് ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ എന്ന പക്ഷിയെ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി നിഷാദ് ഇഷാലാണ് പക്ഷിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തിയത്. ചതുപ്പുനിലങ്ങൾ, ജലാശയങ്ങളുടെ സമീപത്തെ പുല്ലുനിറഞ്ഞ പ്രദേശങ്ങൾ, ഞാങ്ങണക്കാടുകൾ തുടങ്ങിയ ഇടങ്ങളാണ് ഈ ഇനത്തിന്റെ പ്രധാന ആവാസവ്യവസ്ഥ. ഏഴോം പോലുള്ള പ്രദേശങ്ങളിലെ പക്ഷിവൈവിധ്യം രേഖപ്പെടുത്തുന്നതിന് ഈ കണ്ടെത്തൽ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നദീതടങ്ങൾ, വെള്ളക്കെട്ടുകൾ, ചതുപ്പുനിലങ്ങൾ, ഉയരമുള്ള പുല്ലുകൾ വളരുന്ന പ്രദേശങ്ങൾ എന്നിവയാണ് ബ്ലാക്ക് ബ്രെസ്റ്റഡ് വീവറിന്റെ പ്രധാന പ്രജനന ആവാസവ്യവസ്ഥകൾ. പുല്ലും നാരുകളും ഉപയോഗിച്ച് കൂടൊരുക്കുന്ന വീവർ പക്ഷികൾ കൂടുനിർമാണത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ടവയാണ്. പെൺപക്ഷി കൂട് പരിശോധിച്ചശേഷമാണ് ഇണയെ തിരഞ്ഞെടുക്കുക. വിത്തുകളും ധാന്യങ്ങളുമാണ് പ്രധാന ഭക്ഷണം. നിഷാദ് ഇഷാൽ മാർക്ക് അംഗവും കേരള ബേഡേഴ്സ് ക്ലബ് സ്ഥാപക അംഗവുമാണ്.









0 comments