ഓട്ടോത്തൊഴിലാളി യൂണിയൻ ജില്ലാ ജാഥക്ക് തുടക്കം

പേരാവൂർ
ഓട്ടോ ചാർജ് കാലോചിതമായി പുതുക്കുക എന്ന ആവശ്യമുയർത്തി 24ന് ഓട്ടോത്തൊഴിലാളികൾ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ പേരാവൂരിൽ തുടങ്ങി. സിഐടിയു ജില്ലാ ജനറൽ സെ ക്രട്ടറി കെ മനോഹരൻ ജാഥാ ലീഡർ യു വി രാമചന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എൻ മനോജ് അധ്യക്ഷനായി. കെ ടി ജോസഫ്, യു വി രാമചന്ദ്രൻ,സിദ്ദിഖ്, എം ചന്ദ്രൻ, കെ ജെ ജോയിക്കുട്ടി, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്‌ച രാവിലെ 9 .30ന് ഇരിട്ടിയിൽനിന്നും പ്രചാരണം തുടങ്ങും. മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശേരി, പിണറായി, ചക്കരക്കൽ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5.30ന് കണ്ണൂരിൽ സമാപിക്കും. ബുധൻ രാവിലെ 9.30 ന് മയ്യിൽ നിന്നാരംഭിച്ച് വൈകിട്ട് 5.30ന് പയ്യന്നൂരിൽ സമാപിക്കും.










0 comments