ad
Deshabhimani

ലോറി ഡ്രൈവർക്ക് പരിക്ക്

ലീഗ് പ്രവർത്തകന്റെ വീട്ടുപറമ്പിലെ മണ്ണുമാറ്റുന്നതിനിടെ സ്ഫോടനം

പൊയിലൂരിൽ മുസ്ലിംലീഗ്‌ പ്രവർത്തകന്റെ വീട്ടുപറമ്പിൽനിന്ന്‌  കണ്ടെടുത്ത ബോംബിന്റെ അവശിഷ്ടങ്ങൾ

പൊയിലൂരിൽ മുസ്ലിംലീഗ്‌ പ്രവർത്തകന്റെ വീട്ടുപറമ്പിൽനിന്ന്‌ കണ്ടെടുത്ത ബോംബിന്റെ അവശിഷ്ടങ്ങൾ

വെബ് ഡെസ്ക്

Published on Feb 21, 2026, 02:30 AM | 1 min read

പാനൂർ

നിർമാണ പ്രവൃത്തിക്കായി ഹിറ്റാച്ചി ഉപയോഗിച്ച്‌ മുസ്ലിംലീഗ് പ്രവർത്തകന്റെ വീട്ടുപറമ്പിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ സ്ഫോടനം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. വെള്ളി രാവിലെ ഒന്പതരയോടെ പൊയിലൂർ മേപ്പാട്ടെ മുസ്ലിംലീഗ് പ്രവർത്തകൻ വീട്ടിക്കൽ അബ്ദുൽ സലാമിന്റെ വീട്ടുപറമ്പിലാണ് സ്ഫോടനം നടന്നത്. കോൺക്രീറ്റ് മാലിന്യവും മണ്ണും ഹിറ്റാച്ചി ഉപയോഗിച്ചുനീക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ടിപ്പർ ലോറി നിർത്തിയിട്ട്‌, മാലിന്യം ലോഡ് ചെയ്യുകയായിരുന്ന ഡ്രൈവർ വടക്കെ പൊയിലൂർ പള്ളിച്ചാലിൽ സ്നേഹാലയത്തിൽ പി സി ഷെമിത്ത് ലാലി(24)നാണ് ചീളുകൾ തെറിച്ച്‌ ശരീരമാസകലം പരിക്കേറ്റത്. ഷെമിത്തിനെ തലശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ, പാനൂർ പൊലീസ് ഇൻസ്പെക്ടർമാരായ എം വി സീജു, സി സാജു എന്നിവരടക്കുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പൊലീസും പറമ്പിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്താനായില്ല. കൊളവല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ടി കെ അഖിലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ​സമഗ്രാന്വേഷണം വേണം: സിപിഐഎം പാനൂർ മേപ്പാട്ട് മേഖലയിലെ മുസ്ലിംലീഗ് പ്രവർത്തകന്റെ വീട്ടുപറമ്പിൽ സ്ഫോടനം നടന്ന സംഭവം ഗൗരവത്തിൽ കാണണമെന്ന്‌ സിപിഐ എം പൊയിലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് സമഗ്ര അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. പൊയിലൂരിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ചെറുത്തുതോൽപ്പിക്കണമെന്നും ലോക്കൽ കമ്മിറ്റി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home