ad
Deshabhimani

വിശേഷങ്ങൾ പങ്കുവച്ച്

കല്യാശേരി ചിറക്കുറ്റിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് റിട്ട. അധ്യാപകൻ 
പി പി ഗണേശന്റെ വീട് സന്ദർശിച്ചപ്പോൾ

കല്യാശേരി ചിറക്കുറ്റിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് റിട്ട. അധ്യാപകൻ 
പി പി ഗണേശന്റെ വീട് സന്ദർശിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Jan 18, 2026, 02:30 AM | 1 min read

കല്യാശേരി

വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പ്രശ്‌നങ്ങൾക്ക്‌ പരിഹാരംതേടിയും സിപിഐ എം നേതാക്കളുടെ ഗൃഹസന്ദർശനം തുടരുന്നു. പ്രാദേശിക വികസനംമുതൽ വിവാദ ചർച്ചകൾവരെ വീട്ടുകാർ നേതാക്കളുമായി പങ്കിട്ടു. മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും അടിസ്ഥാനമില്ലാത്ത സാമൂഹ്യമാധ്യമ പ്രചാരണവും ചർച്ചയായി. രാഷ്ട്രീയപാർടി വ്യത്യാസമില്ലാതെ വീടുകളിൽ നേതാക്കളെത്തി ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ്‌ കേൾക്കുന്നത്‌. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്ക്‌ നേരിട്ടെത്തിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ്‌ സ‍ൗഹൃദ സന്ദർശനങ്ങൾ. ഇത്രയേറെ നന്മ ചെയ്തിട്ടും കേരളത്തിൽ എൽഡിഎഫിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുന്നു. കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽനിന്ന് സംസ്ഥാനത്തെ ശക്തമായി മുന്നോട്ട് നയിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ വീട്ടുകാർ പങ്കുവച്ചു. കാർഷികമേഖലയും അനുദിനം കരുത്താർജിക്കുന്നത് തടയാനും ശ്രമം നടക്കുന്നു. അപവാദ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണ പരത്താൻ സോഷ്യൽ മീഡിയയിലൂടെ നിരന്തര ശ്രമമുണ്ട്. ഇടതുപക്ഷത്തെ മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണ് ഈ ശ്രമങ്ങൾക്ക് പിന്നിലെന്നും ഓരോ വീട്ടുകാരും ആശങ്ക പങ്കിട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ കല്യാശേരിയിൽ ഗൃഹസന്ദർശനം നടത്തി. നാടിന്റെ സർവമേഖലയിലെയും വിഷയങ്ങൾ കുടുംബാംഗങ്ങൾ നേതാക്കളുമായി പങ്കുവച്ചു. ജില്ലാകമ്മിറ്റിയംഗം പി ഗോവിന്ദൻ, ഏരിയാസെക്രട്ടറി കെ നാരായണൻ, എം സി റമിൽ, എം വി രാജൻ എന്നിവരുൾപ്പടെ നിരവധിപേർ ഗൃഹസന്ദർശനത്തിൽ പങ്കാളിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home