SSLC@കണ്ണൂർ
വിജയം 99.67% ഫുൾ എ പ്ലസ് 3122

കണ്ണൂർ
എസ്‌എസ്‌എൽസിക്ക് ജില്ലയിൽ 99.67 ശതമാനം വിജയം. സംസ്ഥാനത്ത് മൂന്നാമതാണ് ജില്ല. പത്തനംതിട്ടയും കോട്ടയവുമാണ് മുന്നിലുള്ളത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഒന്നാമതായിരുന്നു കണ്ണൂർ (99.87). ജില്ലയിൽ 34893 കുട്ടികൾ പരീക്ഷയെഴുതിയതിൽ 34778 പേർ ഉപരിപഠനത്തിന് അർഹരായി. 3122 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മാഹിയിൽ 100 ശതമാനമാണ് വിജയം. ജില്ലയിൽ 17,727 ആൺകുട്ടികളും 17,166 പെൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. 17,669 ആൺകുട്ടികളും 17,109 പെൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ 7835 കുട്ടികൾ പരീക്ഷയെഴുതിയതിൽ 7806 പേരും തലശേരി വിദ്യാഭ്യാസ ജില്ലയിൽ 14369 പേർ പരീക്ഷയെഴുതിയതിൽ 14334 പേരും തളിപ്പറന്പിൽ 12689 പേർ പരീക്ഷയെഴുതിയതിൽ 12638 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 1036 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1022 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 636ൽ 626 പേരും ഉപരിപഠനത്തിന് യോഗ്യരായി. മാഹി മേഖലയിൽ 128 ആൺകുട്ടികളും 150 പെൺകുട്ടികളും പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും വിജയം കൊയ്‌തു. 3122 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 1099 ആൺകുട്ടികളും 2023 പെൺകുട്ടികളും. കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ 532, തലശേരിയിൽ 1323, തളിപ്പറന്പിൽ 1267 എന്നിങ്ങനെയാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം ജില്ലയിൽ 5997 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ജില്ലയിൽ 69 ഗവ. സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്. 48 എയ്‌ഡഡ് സ്‌കൂളുകളും 29 അൺ എയ്‌ഡഡ് സ്‌കൂളുകളും നൂറുമേനി കൊയ്‌തു. ഗവ. സ്‌കൂളുകളിൽ കതിരൂർ ജിവിഎച്ച്‌എസ്‌എസാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയത്(347). എയ്‌ഡഡ് സ്‌കൂളുകളിൽ എൻഎഎം ഹയർ സെക്കൻഡറിയും (887) അൺ എയ്‌ഡഡിൽ കൂത്തുപറന്പ് നിർമലഗിരി റാണിജെയ്(148) ആണ് മുന്നിൽ.











0 comments