ആറളം ഫാം
ജനവാസകേന്ദ്രത്തിലെ കാട്ടാനകളെ തുരത്തി

ഇരിട്ടി
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. കഴിഞ്ഞ രാത്രിയിൽ പഴയ ആനമതിൽ തകർത്ത് ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയ കാട്ടാനകളെയാണ് ആനമതിൽ തകർന്ന ഭാഗത്ത് കൂടി തുരത്തിയത്. കഴിഞ്ഞ 15-ന് വനത്തിലേക്ക് തുരത്തിയ മൊട്ടുക്കൊമ്പൻ, വലിയ മോഴ എന്നീ ആനകൾ പഴയ ആനമതിൽ തകർത്ത് പുനരധിവാസ മേഖലയിൽ തിരികെയെത്തി. ഇവർക്കൊപ്പം കോരിക്കൊമ്പനുമുണ്ടായിരുന്നു. കൊട്ടിയൂർ റേഞ്ചർ നിതിൻരാജ്, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ ദൗത്യസംഘമാണ് തുരത്തലിന് നേതൃത്വംകൊടുത്തത്. കോട്ടപ്പാറയിൽ ഇഞ്ചക്കാടിനകത്തായിരുന്നു ആനകൾ. ആർആർടി, ഇരിട്ടി, കീഴ്പ്പള്ളി, മണത്തണ, ആറളം വൈൽഡ് ലൈഫ് റേഞ്ച് ജീവനക്കാർ ഉദ്യമത്തിൽ അണിനിരന്നു.










0 comments