ad
Deshabhimani

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ്‌ രൂപീകരിച്ചു

  അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ്‌ ക്യാന്പസിൽ യൂണിറ്റ്‌ പ്രസിഡന്റ്‌ ഷാലോമി എസ്‌എഫ്‌ഐ പതാകയുയർത്തുന്നു
വെബ് ഡെസ്ക്

Published on Apr 17, 2026, 02:30 AM | 1 min read

അഞ്ചരക്കണ്ടി

മാനേജ്‌മെന്റ്‌ സംഘടനാപ്രവർത്തനം നിരോധിച്ച അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ്‌ രൂപീകരിച്ചു. ബിഡിഎസ്‌ വിദ്യാർഥി നിധിൻരാജിന്റെ മരണത്തിന്‌ ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ, കോളേജിൽ യൂണിറ്റ്‌ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ വിദ്യാർഥികൾക്ക്‌ സാഹചര്യമില്ലാത്ത സ്ഥിതിയായിരുന്നു. കോളേജിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്താണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ രൂപീകരണ കൺവൻഷൻ നടന്നത്‌. സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി പി ആദർശ് അധ്യക്ഷനായി. സെക്രട്ടറി ജോയൽ തോമസ്, നന്ദജ് ബാബു, ടി പി അഖില, സ്വാതി പ്രദീപ് എന്നിവർ സംസാരിച്ചു. ഷാലോമിയെ പ്രസിഡന്റായും ആഷിഖിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ക്യാന്പസിൽ ഷാലോമി എസ്‌എഫ്‌ഐ പതാകയുയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home