ad
Deshabhimani

തപാൽ ഓഫീസുകൾ പൂട്ടാനുള്ള നീക്കം 
ഉപേക്ഷിക്കണം: എൻഎഫ്പിഇ

നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് കണ്ണൂർ ഡിവിഷൻ സമ്മേളനം ടി വി രാജേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 22, 2025, 03:00 AM | 1 min read

കണ്ണൂർ പോസ്റ്റൽ നിയമത്തിലെ പുതിയ ഭേദഗതികളുടെ മറപിടിച്ച് രാജ്യത്തെ തപാൽ ഓഫിസുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് കണ്ണൂർ ഡിവിഷൻ സമ്മേളനം ആവശ്യപെട്ടു. തളിപ്പറമ്പ്‌ അക്കിപ്പറമ്പ് യുപി സ്കൂളിൽ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. എഐപിഇയു ക്ലാസ് ത്രീ യൂണിയൻ ഡിവിഷൻ പ്രസിഡന്റ്‌ എ പി സുജികുമാർ അധ്യക്ഷനായി. ഓൾ ഇന്ത്യാ ഗ്രാമീൻ ഡാക് സേവക് യൂണിയൻ ഡിവിഷൻ പ്രസിഡന്റ്‌ കെ സുനിൽകുമാർ പതാക ഉയർത്തി. പി പി സഫീറ അനുശോചന പ്രമേയവും പി മോഹനൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എം ആശ, ഓൾ ഇന്ത്യ പോസ്റ്റ്‌ മെൻ ആൻഡ് എംടിഎസ്‌ അഖിലേന്ത്യാ മഹിളാ കമ്മിറ്റിയംഗം പി എൻ ഷാമിന, എഐജി ഡിഎസ്‌യു സംസ്ഥാന അസി. സെക്രട്ടറി ഡേവിഡ് ജയിംസ്, എഫ്എസ്‌ഇടിഒ ജില്ലാ ട്രഷറർ കെ ഷാജി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന അസി. സെക്രട്ടറി കെ കെ സന്ദീപ്, ബിഎസ്‌എൻഎൽ എംപ്ലോയീസ് യുണിയൻ ജില്ലാ സെക്രട്ടറി പി വി രാമദാസ്, എഐപി ആർപിഎ സംസ്ഥാന കമ്മിറ്റിയംഗം എം സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. അനു കവിണിശ്ശേരി സ്വാഗതവും ബി പി രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ക്ലാസ് ത്രീ – എ പി സുജികുമാർ (പ്രസിഡന്റ്‌), വി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), അനു കവിണിശേരി (ട്രഷറർ). ക്ലാസ് 4 – പി പി സഫീറ (പ്രസിഡന്റ്‌), കെ ഷിജു (സെക്രട്ടറി), ഷിജേഷ് കെ (ട്രഷറർ). എഐജിഡിഎസ്‌യു – കെ സുനിൽ കുമാർ (പ്രസിഡന്റ്‌), സി സുകിൽകുമാർ (സെക്രട്ടറി), സജിന എ സി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home