Deshabhimani

അക്ഷരമുറ്റം അറിവുത്സവത്തിന്റെ ജില്ലാ മത്സരം ഇന്ന്‌

aksharamuttam
വെബ് ഡെസ്ക്

Published on Oct 25, 2026, 03:49 AM | 1 min read

കൊച്ചി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ വാശിയേറിയ ജില്ലാ മത്സരത്തിന്‌ അരങ്ങൊരുങ്ങി. സംസ്ഥാന മെഗാ ഫൈനലിലേക്ക്‌ യോഗ്യത നേടാനുള്ള നിർണായക മത്സരം ഞായർ രാവിലെ 10ന്‌ എറണാകുളം ഗവ. ഗേൾസ്‌ എച്ച്‌എസിൽ അരങ്ങേറും.


കഥാകൃത്ത്‌ ഫ്രാൻസിസ്‌ നൊറോണ ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യും. നടി അൻസിബ ഹസൻ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ എസ്‌ സതീഷ്‌ അധ്യക്ഷനാകും. സ്‌കൂൾതല മത്സരങ്ങൾക്ക്‌ ശേഷം 14 ഉപജില്ലകളിൽ നടന്ന പോരാട്ടത്തിലെ വിജയികളാണ്‌ ജില്ലാ മത്സരത്തിൽ മാറ്റുരയ്‌ക്കുക.


എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 112 പ്രതിഭകൾ ജില്ലയിലെ വാശിയേറിയ മത്സരത്തിൽ പങ്കെടുക്കും.


രാവിലെ ഒമ്പതിന്‌ രജിസ്ട്രേഷൻ ആരംഭിക്കും. ക്വിസ് മത്സരത്തിലെ ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനം. എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗക്കാർക്കായുള്ള പ്രസംഗമത്സരത്തിന് 5000, 3000 രൂപവീതമാണ് ഒന്നും രണ്ടും സമ്മാനം. ക്വിസ്‌ മത്സരത്തോടൊപ്പം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ശാസ്ത്ര പാർലമെന്റ്‌, പ്രസംഗമത്സരം എന്നിവയും ഇതോടനുബന്ധിച്ച്‌ നടക്കും.


ശാസ്‌ത്ര പാർലമെന്റിൽ കുസാറ്റ്‌ കംപ്യൂട്ടർ സയൻസ്‌ വിഭാഗത്തിലെ പ്രൊഫസർ ഡോ. ജി സന്തോഷ്‌കുമാർ ‘നിർമിത ബുദ്ധി സാധ്യതകളും ആശങ്കകളും’ വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കും. വെൻ കോബ് അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ പ്രൈസ് സ്പോൺസറും ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, ആം കോസ്, ജെ എൻ ലൈറ്റിങ്സ്, ധർമ്മപ്രിയ ഫിനാൻസ് എന്നിവർ സഹ പ്രായോജകരു
മാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home