പെരിങ്ങോം സിആർപിഎഫ് രാജ്യത്തെ മികച്ച സൈനിക പരിശീലന കേന്ദ്രം


സ്വന്തം ലേഖകൻ
Published on Jan 11, 2026, 02:30 AM | 1 min read
പെരിങ്ങോം
രാജ്യത്തെ മികച്ച സൈനിക പരിശീലന കേന്ദ്രമായി പെരിങ്ങോം സിആർപിഎഫ് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. 2007 ആഗസ്തിലാണ് തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തുനിന്ന് പരിശീലന കേന്ദ്രം പെരിങ്ങോത്തേക്ക് മാറ്റിയത്. ചെങ്കൽപ്പാറ നിറഞ്ഞ 275 ഏക്കർ സ്ഥലത്താണ് കേന്ദ്രം സ്ഥാപിച്ചത്. ഇന്ന് മരങ്ങളും ചെടികളും, പൂക്കളം നിറഞ്ഞ് ഹരിതാഭമായി മാറി. ഇവിടെ 1500 പേർക്ക് സൈനിക പരിശീലനം നൽകി വരുന്നുണ്ട്. കേന്ദ്രം സ്ഥാപിതമായതോടെ പ്രാദേശിക വികസനത്തിലും വലിയ മാറ്റമുണ്ടായി. കേന്ദ്രീയ വിദ്യാലയം, ആശുപത്രി, തിയറ്റർ സമുച്ചയം, ഫയറിങ് റെയിഞ്ച്, കാന്റീൻ, ഷോപ്പിങ് കോപ്ലക്സ്, ഫാമിലി വെൽഫയർ സെന്റർ എന്നിവ ഇവിടെയുണ്ട്. പൊതുജനങ്ങളുമായി മാതൃകാപരമായ സഹകരണം ഉറപ്പിക്കുന്നതിലും കേന്ദ്രം ശ്രദ്ധയൂന്നി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും കേന്ദ്രം ഇടപെടുന്നു. ഡിഐജി, മാത്യു എ ജോണാണ് കേന്ദ്രത്തിന്റെ തലവൻ. ആർസിഡബ്ല്യുഎയുടെ പ്രസിഡന്റ് പ്രൊഫ. ലൂസി മാത്യുവാണ്. മലയാളികളായ നിരവധി ഓഫീസർമാരും കേന്ദ്രത്തിലുണ്ട്. കെ കെ ഇന്ദിരയാണ് സെക്കന്റ് ഇൻ കമാൻഡന്റ്. ഡെപ്യൂട്ടി കമാൻഡന്റായ ജി വിനോദ്, അസി. കമാൻഡന്റുമാരായ എൻ പ്രദീപ്, മണികണ്ഠൻ, സുരേന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഉനൈസും മലയാളികളായുണ്ട്. പൊതുജനങ്ങളുമായി കേന്ദ്രവുമായി നല്ല ബന്ധമുണ്ടാക്കുവാൻ ലൈസൺ ഓഫീസർ പി വി ഷിജിയുടെ പ്രവർത്തനങ്ങൾ സഹായകരമാണ്. മികച്ച കേന്ദ്രത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാര നിറവിലാണ് പെരിങ്ങോം സിആർപിഎഫ് കേന്ദ്രം.










0 comments