സഹകരണ വാരാഘോഷം

കൂത്തുപറമ്പ് 72ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കൂത്തുപറമ്പ് സർക്കിൾതല ഉദ്ഘാടനം കൂത്തുപറമ്പ് പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ബിനോയ് കുര്യൻ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ അധ്യക്ഷനായി. സഹകരണ പ്രസ്ഥാനം പുതുതലമുറയിലൂടെ വിഷയത്തിൽ നടത്തിയ സെമിനാർ മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ ഉദ്ഘാടനംചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം മുൻ എംഎൽഎ കെ കെ നാരായണൻ നിർവഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കെ കിഴക്കയിൽ,സഹകരണ സംഘം ഭാരവാഹികളായ കെ ധനഞ്ജയൻ,കെ ശ്രീധരൻ, എ പ്രദീപൻ, പി കെ പ്രവീൺ. ഇരിട്ടി സഹകരണ അസി: രജിസ്ട്രാർ പ്രതീഷ് കളത്തിൽ വീട്ടിൽ, വി ജി പത്മനാഭൻ ,സി ജി തങ്കച്ചൻ, കെ ഭാസ്കരൻ , പി എം സുരേന്ദ്രൻ , വി ടി തോമസ്, എം വി മോഹനൻ, സണ്ണി സിറിയക് , കെ രവീന്ദ്രൻ, കെ പി ദയാനന്ദൻ, പി പ്രസന്ന, സി നിഷ, കെ വി ഗംഗാധരൻ, കെ കെ പത്മനാഭൻ, അനൂപ് ചന്ദ്രൻ, പി സരോജിനി , സി പി ബിന്ദു , കെ വി രാജീവൻ, എൻ അശോകൻ, പി മൈഥിലി , ടി ദേവാനന്ദൻ , എം അജേഷ് , എം വിനോദ്, സജീന്ദ്രൻ , എൻ സി സുമോദ് ,സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഷീജ പുല്ലമ്പി എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ പതാക ഉയർത്തി.










0 comments