ad
Deshabhimani

നവീകരിച്ച പഴശ്ശി സ്മൃതിമന്ദിരം 
നാടിന് സമർപ്പിച്ചു

നവീകരണ പ്രവർത്തനങ്ങൾ നടത്തിയ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ ശിലാഫലകം  കെ കെ ശൈലജ എംഎൽഎ  അനാഛാദനംചെയ്യുന്നു

നവീകരണ പ്രവർത്തനങ്ങൾ നടത്തിയ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ ശിലാഫലകം കെ കെ ശൈലജ എംഎൽഎ അനാഛാദനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 02:45 AM | 1 min read


മട്ടന്നൂർ

നവീകരണ പ്രവൃത്തി നടത്തിയ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ ടി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൺ ഒ പ്രീത, സ്ഥിരംസമിതി ചെയർപേഴ്‌സൺ വി കെ സുഗതൻ, പി ശ്രീനാഥ്, പി അനിത, കെ ടി ചന്ദ്രൻ, കെ ഭാസ്കരൻ, അനിത വേണു, എം രതീഷ്, സി എച്ച് വത്സലൻ, സുരേഷ് മാവില, കെ പി രമേശൻ, അണിയേരി അച്യുതൻ, മണാട്ടു കുമാരൻ, എം മുകുന്ദൻ, ഗണേശൻ കുന്നുമ്മൽ എ കെ സുരേഷ് കുമാർ, ഇ ജയപ്രകാശ്, കൃഷ്ണകുമാർ കണ്ണോത്ത് എന്നിവർ സംസാരിച്ചു. ടൂറിസം അസി.ഡയറക്ടർ കെ സി ശ്രീനിവാസൻ സ്വാഗതവും നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ നന്ദിയും പറഞ്ഞു. നേതൃത്വത്തിൽ തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് മന്ദിരം നവീകരിച്ചത്. പഴശ്ശിയിൽ 2014 ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലം മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. 2016ൽ പഴശ്ശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചു. പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടം ഉൾപ്പെടെ ഇവിടെ ചുമർചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവയാണ് നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home