ad
Deshabhimani

വൈഖരീയം 
പുരസ്‌കാരം 
എൻ ലതികയ്ക്ക്

എൻ ലതിക
വെബ് ഡെസ്ക്

Published on Aug 13, 2026, 02:30 AM | 1 min read

കണ്ണൂർ

സി കെ പണിക്കർ സ്‌മാരക ട്രസ്‌റ്റിന്റെ 24–ാംമത്‌ വൈഖരീയം പുരസ്‌കാരം സംഗീതരംഗത്തെ സമഗ്രസംഭാവനയക്ക് ചലചിത്ര പിന്നണിഗായിക എൻ ലതികയ്‌ക്ക്. 10,000 രൂപയും പ്രശംസാപത്രവും സ്നേഹോപഹാരവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ശനി പകൽ മൂന്നിന്‌ വൈഖരി ശ്രുതി മണ്ഡപത്തിൽ നടക്കുന്ന 24–-ാമത് സി കെ പണിക്കർ ഭാഗവതർ അനുസ്‌മരണ സമ്മേളനത്തിൽ പുരസ്‌കാരം നൽകും. ചലച്ചിത്ര സംവിധായകൻ ബഷീർ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈഖരി വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാകും. ചലചിത്രഗാന രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ലതിക മലയാളം, തമിഴ്, കന്നട ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുണ്ട്‌. ‘രാഗതരംഗിണി’, ‘ഹൃദയരാഗ തന്ത്രിമീട്ടി’ എന്നീ പുസ്‌തകളുടെ രചയിതാവുമാണ്. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കാഞ്ഞങ്ങാട് സി രാമചന്ദ്രൻ, സി കെ ഭാനുമതി, സംഗീത സംവിധായകൻ മണിക്‌ഠദാസ്, സദാനന്ദൻ അമ്പലപ്പുറം എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home