ad
Deshabhimani

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ ലിഫ്‌റ്റ്‌ വീണ്ടും ‘പണിമുടക്കി’

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ  പ്രവർത്തനം നിലച്ച ലിഫ്‌റ്റ്‌
വെബ് ഡെസ്ക്

Published on Aug 26, 2025, 03:00 AM | 1 min read

കണ്ണൂർ

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട്‌, മൂന്ന്‌ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലിഫ്‌റ്റിന്റെ പ്രവർത്തനം വെള്ളിയാഴ്‌ചമുതൽ നിലച്ചു. ഒരാഴ്‌ചമുമ്പ്‌ ഇതേ ലിഫ്‌റ്റ്‌ തകരാറിലായിരുന്നു. അറ്റകുറ്റപ്പണി നടത്തി നാലുദിവസം തികയുംമുമ്പേയാണ്‌ വീണ്ടും തകരാറിലായത്‌. സെൻസർ തകരാറായതാണ്‌ കാരണമെന്ന്‌ റെയിൽവേ അധികൃതർ പറയുന്നു. നടപടി വൈകിയതോടെ വയോജനങ്ങളും ഭിന്നശേഷിക്കാരുമുൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. നടപ്പാത കയറിയിറങ്ങാൻ കഴിയാത്തവർ ഏറെ പ്രയാസത്തിലായി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ലിഫ്‌റ്റും പണിമുടക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home