ad
Deshabhimani

ക്യൂബയെ തൊടാൻ അനുവദിക്കില്ല; ഐക്യദാർഢ്യത്തിന്റെ പന്തം തെളിഞ്ഞു ​​​

കർഷകസംഘം ജില്ലാ സമ്മേളന വേദിയിൽ ‘ക്യൂബയെ തൊടാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യമുയർത്തി പന്തം കൊളുത്തിയപ്പോൾ

കർഷകസംഘം ജില്ലാ സമ്മേളന വേദിയിൽ ‘ക്യൂബയെ തൊടാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യമുയർത്തി പന്തം കൊളുത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 1 min read

പിണറായി

ക്യൂബൻ ഐക്യദാർഢ്യ ദിനത്തിൽ കർഷകസംഘം ജില്ലാ സമ്മേളന വേദിയിൽ ആവേശമായി സദസ്സ്. ക്യൂബൻ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കർഷകസംഘം ജില്ലാ സമ്മേളന വേദിയിൽ ക്യൂബയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സദസ്സ് സംഘടിപ്പിച്ചു. ‘ക്യൂബയെ തൊടാൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ഫ്ലക്സ് ഉയർത്തി പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ​ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ക്യൂബൻ ഐക്യദാർഢ്യ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. പന്തം കൊളുത്തി ക്യൂബൻ ജനതയോടുള്ള ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. ​വത്സൻ പനോളി ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. എം പ്രകാശൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home