സമൃദ്ധിയിലേക്ക് ചുവടുവച്ച് ചെങ്ങളായി പഞ്ചായത്ത്

തരിശുരഹിത ചെങ്ങളായി പദ്ധതിയുടെ ഭാഗമായി വിത്തിറക്കുന്നു
നിഖില്‍ മണ്ണേരി
Published on Sep 07, 2025, 02:00 AM | 2 min read
ശ്രീകണ്ഠപുരം
വൈവിധ്യവൽക്കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ചെങ്ങളായി മോഡല്‍ അവതരിപ്പിക്കുകയാണ് ഈ പ്രാദേശിക സര്‍ക്കാര്‍. കഴിഞ്ഞ കാലങ്ങളിൽ ചെങ്ങളായി പഞ്ചായത്ത് നടത്തിയ പദ്ധതികളുടെ തുടര്‍ച്ചയില്‍നിന്ന് പുതിയ കാലത്തെ കൂടി അടയാളപ്പെടുത്തിയാണ് മുന്നോട്ടുള്ള യാത്ര. പ്രദേശത്തിന്റെ സമഗ്ര വികസനം മുതല്‍ വ്യക്തിഗത വികസനംവരെ എല്ലാം തലത്തിലും പുതുമയാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നാണ് ചെങ്ങളായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വര്‍ഷവും പദ്ധതി നൂറ് ശതമാനം നടപ്പാക്കാന്‍ സാധിച്ച തദ്ദേശഭരണ സ്ഥാപനമെന്നതും പ്രത്യേകതയാണ്. തരിശുരഹിത ചെങ്ങളായിയും പച്ചക്കറി സ്വയംപര്യാപ്തയ്‌ക്കും ഇനി കൈയെത്തും ദൂരംമാത്രം. അതിദാരിദ്ര്യമുക്ത പഞ്ചായത്തായി മാറുന്നതിന് 67 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നു. റോഡുകള്‍ക്കും അടിസ്ഥാന പശ്ചാത്തലമേഖലക്കും 18.29 കോടിയിലധികം തുക നീക്കിവച്ച പഞ്ചായത്തായി ചെങ്ങളായി മാറി. മൂന്ന് വര്‍ഷംകൊണ്ട് 358 പുതിയ സംരംഭങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. വനിതാ ക്ഷേമം സ്ത്രീ സൗഹൃദ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പാക്കിയത്. സ്ത്രീപദവി പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ച് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാനായി. വനിതാ ജിം ‘ഫെമി പവര്‍' ആരംഭിച്ച് സൂംബ ഡാന്‍സ് പരിശീലനം ഉള്‍പ്പെടെ നടത്തുന്നു. സ്ത്രീകളുടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനായി ഷീ ഫെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് സ്ത്രീസൗഹൃദ പഞ്ചായത്ത് ലക്ഷ്യത്തിലേക്ക് എത്തുന്നത്. തരിശുരഹിത ചെങ്ങളായി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നെല്ലുല്‍പാദനം വര്‍ധിപ്പിച്ചാണ് തരിശുരഹിത ചെങ്ങളായി പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തരിശുഭൂമി കൃഷിയോഗ്യമാക്കാൻ ഒട്ടേറെ പുതിയപദ്ധതികള്‍ ആവിഷ്‌കരിച്ചു. കവുങ്ങ് ഗ്രാമം, കശുമാവ് വ്യാപനം, ചീര ഗ്രാമം, കല്‍പ്പരക്ഷ എന്നി പദ്ധതികള്‍ നടപ്പാക്കാൻ സാധിച്ചു. പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തി തൈകള്‍ വിതരണം ചെയ്തു. വിള നാശം പരിഹരിക്കാന്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ആരോഗ്യ കേന്ദ്രം തുടങ്ങിയാണ് കൃഷിക്കാരിലേക്ക് എത്തിയത്. കാര്‍ഷിക കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തി ജൈവവള നിര്‍മാണയൂണിറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ചുവരുന്നു. കന്നുകുട്ടി പരിപാലം മുതല്‍ മുട്ടക്കോഴിയും വാക്സിനേഷനും ഉള്‍പ്പെടെ മൃഗസംരക്ഷണ മേഖലയില്‍ മൃഗപരിപാലനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി. പാൽ മുട്ട ഉൽപാദനം വര്‍ധിപ്പിക്കുന്നതിനായും പദ്ധതികളുണ്ട്. 191 കര്‍ഷകര്‍ക്ക് കന്നുകുട്ടി പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. ധാതുലവണ വിതരണത്തിലൂടെ 1000 കര്‍ഷകര്‍ക്കും സഹായം ലഭിച്ചു. അതിദാരിദ്ര്യമുക്ത പഞ്ചായത്ത് 67 അതിദാരിദ്രരുടെ കണ്ടെത്തി അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭക്ഷണം മരുന്ന് പാര്‍പ്പിടം വരുമാനം എന്നിവയില്‍ കേന്ദ്രീകരിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തി. 11 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 43 കുടുംബങ്ങള്‍ക്ക് മരുന്നും 8 കുടുംബങ്ങള്‍ക്ക് വീടും 3 കുടുംബങ്ങള്‍ക്ക് വിടും സ്ഥലവും രണ്ട് കുടുംബങ്ങള്‍ക്ക് സ്വന്തമായി വരുമാനവും കണ്ടെത്തുന്നതിന് പദ്ധതി നടപ്പാക്കി. പൊതുജനാരോഗ്യം ആരോഗ്യമേഖലയില്‍ ആര്‍ദ്രം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കി പൊതുജനാരോഗ്യ സംരക്ഷണത്തിന് മുഖ്യ പരിഗണന കൊടുത്തുകൊണ്ടാണ് ചെങ്ങളായി പഞ്ചായത്ത് മുന്നേറുന്നത്. പിഎച്ച്‌സിയെ എഫ്എച്ച്‌സിയാക്കി ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കി. ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിച്ച് ലാബ് സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. ആശുപത്രിയിലെ ചികിത്സക്ക് ഐഡി കാര്‍ഡ് സംവിധാനമുള്ള ജില്ലയിലെ ആദ്യ പഞ്ചായത്താണ് ചെങ്ങളായി. ആയുര്‍വേദ രംഗത്ത് മികച്ച ഡോക്ടര്‍ സേവനവും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തലും ജീവിതശൈലി രോഗ നിയന്ത്രണങ്ങള്‍ക്കായി യോഗാ പരിശീലനവും വാര്‍ഡ് അടിസ്ഥാനത്തില്‍ ക്ലബ്ബുകള്‍ രൂപീകരിച്ച് സംഘടിപ്പിക്കുന്നു. ശിശുവയോജന ക്ഷേമം അങ്കണവാടികളുടെ പശ്ചാത്തല സൗകര്യം വികസിച്ചു, കുട്ടികള്‍ക്ക് യുണിഫോം, സ്മാര്‍ട്ട് ടിവിയും വൈഫൈ സംവിധാനവുമൊരുക്കി. മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം ഒരുക്കുന്നതിന് പദ്ധതിയുണ്ട്. വയോജന സര്‍ഗസംഗമം വഴി കലാ-കായിക ഇടപെടല്‍, മാനസികോല്ലാസം വര്‍ധിപ്പിക്കാൻ വയോജനങ്ങളെ ഒരു കേന്ദ്രത്തില്‍ എത്തിച്ച് സൗഹൃദം പങ്കിടുന്ന പദ്ധതി, ദിവസവും കെയര്‍ടേക്കറുടെ സേവനം, വിശ്രമ കേന്ദ്രനങ്ങളില്‍ ലഘു ഭക്ഷണം എന്നിവ നടപ്പാക്കി. ലൈഫിൽ 350 വീടുകൾ എല്ലാവര്‍ക്കും പാര്‍പ്പിടംലക്ഷ്യം കൈവരിക്കുന്നതിനായി 350 ഓളം വീടുകളാണ് ഈ കാലയളവില്‍ നല്‍കാന്‍ സാധിച്ചത്.










0 comments