പിണറായിയിൽ പരിശോധനാ പ്രഹസനം 5 മണിക്കൂർ

റെയ്ഡിനുശേഷം തെളിവുകളൊന്നും ലഭിക്കാതെ ഉദ്യോഗസ്ഥർ മടങ്ങുന്നു

സ്വന്തം ലേഖകൻ
Published on May 28, 2026, 02:44 AM | 1 min read
പിണറായി
മുന്നറിയൊപ്പൊന്നുമില്ലാതെ തീർത്തും രാഷ്ട്രീയപ്രേരിതമായി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനാ പ്രഹസനം നീണ്ടത് അഞ്ചു മണിക്കൂർ. രാവിലെ 8.30ന് തുടങ്ങിയ പരിശോധന 1.30 വരെ തുടർന്നു. വീട്ടിലെ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ എന്നിവ കണ്ട് കൃത്യത ഉറപ്പുവരുത്തി. പരിശോധനാവിവരം പുറത്തുവന്നതോടെ നാട്ടുകാരും സിപിഐ എം പ്രവർത്തകരും ഇവിടേക്ക് ഒഴുകിയെത്തി. വസതിക്കുമുന്നിൽ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളി തുടർന്നു. ചെങ്കൊടികളും പ്രതിഷേധസൂചകമായി ബാനറുകളും ഉയർത്തി. പരിശോധന കഴിഞ്ഞ് ഇഡിയും സംഘവും പുറത്തിറങ്ങുന്നതുവരെ പ്രതിഷേധമിരമ്പി. തുടർന്ന് നേതാക്കളും പ്രവർത്തകരും പിണറായി ടൗണിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകരും പ്രകടനം നടത്തി.










0 comments