വികസനത്തേരിൽ ചെറുകുന്ന് ഡിവിഷൻ

സി പ്രകാശൻ
Published on Dec 07, 2025, 03:00 AM | 1 min read
ചെറുകുന്ന്
കമ്യൂണിസ്റ്റ്–കർഷക സമരചരിത്രത്താലും സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമമെന്ന നിലയിലും ശാസ്ത്രീയ പഠനങ്ങളിലൂടെ വയലേലകളിൽ വൈവിധ്യങ്ങൾ തീർത്ത ഏഴോം പഞ്ചായത്തും. വികസനങ്ങളുടെ ചേലിൽ തിങ്ങുന്ന ചെറുകുന്ന്, കമ്യൂണിസ്റ്റ് ചുവപ്പ് രാശിയിൽ തിളങ്ങുന്ന കണ്ണപുരം, വൈവിധ്യങ്ങളുടെ ഇടമായ പട്ടുവം എന്നിവ ചേർന്ന് സമ്പന്നമാണ് ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷൻ. കണ്ണപുരം പഞ്ചായത്തിന്റെ 15 വാർഡുകൾ, ചെറുകുന്നിലെ 12 വാർഡുകൾ, ഏഴോത്തെ ഒമ്പത് വാർഡുകൾ, പട്ടുവത്തെ മുഴുവൻ വാർഡുകളും ഉൾപ്പെടുന്നതാണ് ചെറുകുന്ന് ഡിവിഷൻ. ഡിവിഷനിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 50 വാർഡുകളുള്ള ഡിവിഷനിൽ 51,960 വോട്ടർമാരുണ്ട്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനങ്ങളുടെ കൂട്ടായ്മയിലൂടെ തന്നെ മുന്നോട്ട് പോകുന്ന പ്രാദേശിക ഭരണകൂടങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും വികസന നേട്ടങ്ങളാണ് മണ്ഡലത്തിൽ ചർച്ച. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ ഇത്തവണ ഇടതുപക്ഷത്തോടൊപ്പം അണിചേരാനൊരുങ്ങുകയാണ്. പട്ടുവം മേഖലയിലും ഇടതു മുന്നണിക്ക് സമ്പൂർണ വിജയത്തിനായി ഒരുങ്ങുകയാണ് വോട്ടർമാർ. ഭരണമികവിലൂടെ സർവമേഖലയിലും പുത്തൻമാതൃക സൃഷ്ടിച്ചാണ് ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്തുകളുടെ പ്രവർത്തനമെന്നത് ഇടതുമുന്നണി സ്ഥാനാർഥിയുടെ ഭൂരിപക്ഷം ചരിത്രമാകും. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിന്റെ എം വി ഷിമയാണ് മത്സരിക്കുന്നത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാടായി ഏരിയാ സെക്രട്ടറിയും സിപിഐ എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്‌സൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ ടി ഷിജിമോളാണ് യുഡിഎഫ് സ്ഥാനാർഥി. മയ്യിൽ സ്വദേശിനി സാവിത്രിയമ്മ കേശവനാണ് ബിജെപി സ്ഥാനാർഥി.










0 comments