Deshabhimani

മിഷൻ കണ്ണൂർ മഖ്‌ന വൺ

മൂന്നാമത്തെ കുങ്കിയാനയെയും ആറളത്ത്‌ എത്തിച്ചു

ആറളത്ത്‌ എത്തിച്ച ഉണ്ണികൃഷ്‌ണൻ എന്ന കുങ്കിയാന
വെബ് ഡെസ്ക്

Published on Sep 30, 2026, 02:00 AM | 1 min read

ഇരിട്ടി

മോഴയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ഓപ്പറേഷൻ മിഷൻ കണ്ണ‍ൂർ മഖ്‌ന ദ‍ൗത്യത്തിലേക്ക്‌ ഒരു കുങ്കിയാനയെകൂടി ആറളത്ത്‌ എത്തിച്ചു. വയനാട്‌ മുത്തങ്ങ വനംവകുപ്പിന്റെ ആന പരിശീലന കേന്ദ്രത്തിൽനിന്നുള്ള ഉണ്ണികൃഷ്‌ണൻ എന്ന കുങ്കിയാനയെയാണ്‌ ആറളം വന്യജീവി സംരക്ഷണ കേന്ദ്രം ആസ്ഥാനത്തെ വളയഞ്ചാലിൽ എത്തിച്ചത്‌. നേരത്തെ എത്തിച്ച ഭരത്‌, വിക്രം എന്നീ കുങ്കികൾക്ക്‌ പുറമെയാണ്‌ മൂന്നാമനായി ഉണ്ണികൃഷ്‌ണനും എത്തിയത്‌. മോഴയെ ആറളം ഫാം ബ്ലോക്ക്‌ ആറിൽ കണ്ടെത്തിയതായി സൂചന ലഭിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മോഴ ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക്‌ കടന്നതായാണ്‌ അധികൃതർ കരുതുന്നത്‌. കണ്ണൂർ മഖ്‌ന വൺ പേരിൽ അധികൃതർ കാട്ടിലും ജനവാസ മേഖലയിലുമായി പരതുന്ന മോഴയെ ഉടൻ കണ്ടെത്തി മയക്ക്‌ വെടി നൽകാനുള്ള സ്ഥലത്തേക്ക്‌ എത്തിക്കാനുള്ള ദ‍ൗത്യവുമായി പ്രത്യേക സംഘം ഫാമിലും വന്യജീവി സങ്കേതം പരിസരങ്ങളിലുമുണ്ട്‌. കാട്ടിൽനിന്ന്‌ മാറ്റി വെടിവച്ച്‌ പിടികൂടി വാഹനത്തിൽ കയറ്റി മോഴയെ വയനാട് മുത്തങ്ങയിലെ ആനക്കൊട്ടിലിൽ എത്തിച്ച്‌ പരിചരിക്കാനാണ്‌ അധികൃതരുടെ തീരുമാനം. മയക്കുവെടി നൽകിയാൽ മോഴയെ കയറ്റാനുള്ള ആനിമൽ ആംബുലൻസടക്കമുള്ള സർവ സന്നാഹങ്ങളും ഒരുക്കിയാണ്‌ പ്രത്യേക സംഘം മേഖലയിൽ നിരീക്ഷണം തുടരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home