ad
Deshabhimani

ഫണ്ടുവിവാദം: ബിജെപി നേതാക്കൾക്കെതിരെ പോസ്‌റ്ററും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2026, 03:00 AM | 1 min read

പെരിങ്ങോം തെരഞ്ഞെടുപ്പ്‌ ചെലവിനായി എത്തിച്ച പണം മുക്കിയെന്ന ആരോപണം നിലനിൽക്കെ ബിജെപി നേതാക്കൾക്കെതിരെ പയ്യന്നൂർ മണ്ഡലത്തിലെ മലയോരത്ത്‌ പോസ്‌റ്റർ പ്രചാരണം. മച്ചിയിലെ കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം, പൊന്നമ്പാറ ബസ് സ്റ്റോപ്പ്, കക്കയംചാൽ, ചെറുപുഴ ടൗൺ എന്നിവിടങ്ങളിലാണ് പോസ്‌റ്റർ പതിച്ചത്. ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ്‌ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്‌തത്‌. സംസ്ഥാന സമിതിയംഗം സി നാരായണൻ, കണ്ണൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളീശ്വരം, പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സുനിൽ എന്നിവരുടെ പേരുകളാണ് നോട്ടീസിലുള്ളത്‌. പാർട്ടി ഫണ്ട്, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് നോട്ടീസുകളിലുള്ളത്‌. നോട്ടീസുകൾ തയ്യാറാക്കിയതും പതിച്ചതും ആരാണെന്ന് കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ബിജെപി ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക്‌ എത്തിച്ച പണം വകമാറ്റിയെന്ന വാർത്ത പുറത്തുവന്നതിന്‌ പിന്നാലെയാണ്‌, പയ്യന്നൂരിലും ഫണ്ട്‌ വിവാദം ഉയർന്നത്‌. ഒരുകോടിക്ക്‌ മുകളിൽ ഫണ്ട്‌ മണ്ഡലത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി ലഭിച്ചിരുന്നുവെന്നും അതൊന്നും മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തലത്തിലേക്ക് എത്തിച്ചിട്ടില്ലെന്നുമാണ്‌ പാർടി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ ആരോപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home