നിക്ഷേപത്തുക വ്യാജ ഒപ്പിട്ട് പിൻവലിച്ചു

ഇന്ത്യൻ കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മാനേജർക്കെതിരെ കേസ് തലശേരി നിക്ഷേപത്തുക വ്യാജ ഒപ്പിട്ട് പിൻവലിച്ചെന്ന പരാതിയിൽ ഇന്ത്യൻ കോ–-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മാനേജർക്കും ഏജന്റിനുമെതിരെ തലശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. തലശേരി ചിറക്കര എൽഐസി ഓഫീസിനടുത്ത പ്രശാന്തിയിൽ സുശീല പ്രസാദിന്റെ പരാതിയിൽ സൊസൈറ്റി ഏജന്റ് കെ പി ഹരിദാസൻ, മാനേജർ ഷിഹാബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പൊതുമേഖലാ ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌താണ് തൊവരായി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയിലേക്ക് 2021 നവംബർ 25 മുതൽ അഞ്ചു ഗഡുക്കളായി 10 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചതെന്ന് സുശീല പ്രസാദ് പറയുന്നു. നാല് ഗഡു പണം തിരികെ ലഭിച്ചതായും അഞ്ചാംഗഡുവായ രണ്ട് ലക്ഷം രൂപ വ്യാജ ഒപ്പിട്ട് മാനേജർ പിൻവലിച്ചെന്നും പരാതിയിൽ പറയുന്നു. ഏജന്റും മാനേജറും ചേർന്ന് വിശ്വാസ വഞ്ചന കാട്ടിയതെന്നാണ് കേസ്. പൊലീസ് അന്വേഷണം ആരംഭിച്ചു.











0 comments