ad
Deshabhimani

കുടുംബങ്ങൾ തമ്മിലുള്ള പൂർവവൈരാ​ഗ്യം; പാകിസ്ഥാനിൽ വെടിവയ്പിൽ അഞ്ച് മരണം

gunshot

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 11, 2026, 06:39 PM | 1 min read

പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കുടുംബങ്ങൾ തമ്മിലുള്ള പൂർവവൈരാ​ഗ്യം വെടിവയ്പിൽ കലാശിച്ചു. വെടിവയ്പിൽ രണ്ട് കുടുംബങ്ങളിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നതായി റെസ്‌ക്യൂ 1122 ഖൈബർ-പഖ്തൂൺഖ്വ (കെപി) വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. പ്രവിശ്യയിലെ ലക്കി മർവാട്ട് ജില്ലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.


രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം ഒരു പതിറ്റാണ്ടായി വൈരാ​ഗ്യം നിലനിൽക്കുന്നുണ്ടെന്നും ഫൈസി പറഞ്ഞു. ടോർട്ടല്ലെ മഞ്ചിവാലയിലെ വാണ്ട ഹാജി ഗുലിനടുത്തു നടന്ന വെടിവയ്പ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.


റെസ്‌ക്യൂ 1122 മെഡിക്കൽ ടീമുകൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ ലക്കി സിറ്റി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് - ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടന്നുവരികയാണെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home