വഴിനിറയെ സ്‌നേഹപ്പൂക്കൾ

മട്ടന്നൂർ മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന് മട്ടന്നൂരിൽ മുഖവുരയുടെ ആവശ്യമില്ല. ഏറ്റവും അടുത്ത കുടുംബാംഗത്തെപ്പോലെയാണ് ജനങ്ങൾ യുവത്വത്തിന്റെയും ചുറുചുറുക്കിന്റെയും പ്രതീകമായ സ്ഥാനാർഥിയെ വരവേൽക്കുന്നത്. നാടിന്റെ സ്നേഹവായ്പ് ഏറ്റുവാങ്ങി വോട്ടഭ്യർഥിച്ച് അദ്ദേഹം യാത്രതുടരുന്നത് ജനഹൃദയങ്ങളിലൂടെയാണ്. അതിരാവിലെ തന്നെ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. മാലൂർ സ്വദേശിയായത് മാത്രമല്ല അദ്ദേഹത്തെ മണ്ഡലത്തെ സുപരിചിതമാകുന്നത്. മട്ടന്നൂർ പഴശ്ശിരാജ കോളേജിലെ പൂർവ വിദ്യാർഥി എന്ന നിലയിൽ മട്ടന്നൂരിന്റെയും പരിസരങ്ങളിലെയും മുക്കും മൂലയും അറിയാം. എത്തിപ്പെടുന്നയിടങ്ങളിലെല്ലാം ജനങ്ങളിൽ ഒരാളായി മാറുകയാണ് സനോജ് . ചൊവ്വാഴ്ച രാവിലെ കാരയിൽനിന്നാണ് വി കെ സനോജ് തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. കടകളിലും ഓഫീസുകളിലും കയറി വോട്ടഭ്യർഥിച്ചു. പേരാവൂർ, കുറ്റിക്കര, പാലയോട്, കീഴല്ലൂർ എന്നിവിടങ്ങളിൽ ടൗണുകളിലെ കടകളിലും സ്റ്റാൻഡുകളിലുമുള്ളവരെ കണ്ട് വോട്ട് തേടി. ശേഷം മട്ടന്നൂരിൽ നടന്ന മണ്ഡലം വികസന സെമിനാറിൽ പങ്കെടുത്തു. അവിടെനിന്ന് നേരെ പോയത് കീഴല്ലൂർ വില്ലേജ് ഓഫീസ്, കീഴല്ലൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു. ജീവനക്കാരെയും വിവിധ ആവശ്യങ്ങൾക്ക് ഇവിടങ്ങളിലെത്തിയവരോടും വോട്ട് അഭ്യർഥിച്ചാണ് മടങ്ങിയത്. ഉച്ചയ്ക്കുശേഷം തെരൂർ പാലയോട് ജങ്ഷൻ, നാഗവളവ് ടിടിഐ, ചാലോട് ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് കൂടാളിയിലും പരിസര പ്രദേശങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. രാത്രി വൈകിയാണ് പര്യടനം അവസാനിച്ചത്. അതിനിടയിൽ മരണ വീടുകൾ സന്ദർശിക്കാനും സമയം കണ്ടെത്തി. വാഹനാപകടത്തിൽ മരിച്ച അധ്യാപികയുടെ മുണ്ടോറപ്പൊയിലിലെ വീട്, മട്ടന്നൂരിനടുത്ത ഗാന്ധി റോഡിലെ മരണ വീട്, പനയത്താംപറമ്പ് ചെറുകുഞ്ഞിക്കരിയിലെ വീട്, എളമ്പാറയിലെ വീട് എന്നിവിടങ്ങളിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.










0 comments