ad
Deshabhimani

ടി ഗോവിന്ദൻ വോളിക്ക് 
ആവേശത്തുടക്കം

ടി ഗോവിന്ദൻ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ ഇന്ത്യൻ എയർഫോഴ്സ് താരം മന്നത്ത് ചൗധരിയുടെ സ്മാഷ്
വെബ് ഡെസ്ക്

Published on May 13, 2025, 03:00 AM | 1 min read

പയ്യന്നൂർ

പയ്യന്നൂർ സ്പോർട്സ് ആൻഡ്‌ കൾച്ചറൽ ഡവലപ്‌മെന്റ് അസോസിയേഷൻ രജതജൂബിലി വർഷത്തിന്റെ ഭാഗമായി സ്ഥാപക ചെയർമാനും എംപിയുമായിരുന്ന ടി ഗോവിന്ദന്റെ സ്മരണാർഥം സംഘടിപ്പിച്ച അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന് ആവേശത്തുടക്കം. പയ്യന്നൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തിൽ ഇർഫാൻ വയലിനിലും ബ്ലൂ വണ്ടർ ചെറുവത്തൂർ ചെണ്ടയിലും തീർത്ത ഫ്യൂഷന്റെ അകമ്പടിയിലാണ്‌ തുടക്കമായത്‌. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. എ വി രഞ്ജിത്ത് രചിച്ച് രതീഷ് പല്ലവി സംഗീതവും ആലാപനവും നിർവഹിച്ച 'ആരവം' വോളി ടൈറ്റിൽ സോങ് സ്പീക്കർ പ്രകാശിപ്പിച്ചു. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ സി ആർ പത്മകുമാർ സെൽഫി പോയിന്റ്‌ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ വി ലളിത, വോളിബോൾ ദേശീയ താരങ്ങളായ ജോബി ജോസഫ്, പി വി സുനിൽ കുമാർ, പി ജെ ജോമോൾ എന്നിവർ സംസാരിച്ചു. "ലഹരിയുടെ ഒളിയിടങ്ങളല്ല ഒരുമയുടെ കളിയിടങ്ങൾ തുറക്കട്ടെ' എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ മുദ്രാവാക്യം. പുരുഷ വിഭാഗം ആദ്യ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സും ഇൻകം ടാക്സ് ചെന്നൈയും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 25 - 15, 25 - 23, 25 - 23 എന്നീ സെറ്റുകൾക്ക് ഇന്ത്യൻ എയർഫോഴ്സ് വിജയികളായി. രണ്ടാമത്തെ മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് മുംബൈ സ്പൈക്കേഴ്സുമായും ഏറ്റുമുട്ടി. ഇന്നത്തെ മത്സരം വനിത വിഭാഗം : ഇൻകം ടാക്സ് ബംഗളൂരു - ഐസിഎഫ് ചെന്നൈ. രാത്രി 7 പുരുഷ വിഭാഗം : കേരള പൊലീസ് - കൊച്ചിൻ കസ്റ്റംസ്. 
രാത്രി 8.30



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home