Deshabhimani

നഗരം വാരിക്കുഴി

ചേറ്റുപൂഴയിൽ കേബിൾ ഇടുന്നതിന്‌ വേണ്ടി കുഴിയെടുത്ത ശേഷം കോൺക്രീറ്റ്‌ മാലിന്യം നിറഞ്ഞ മണ്ണ്‌ റോഡിലേക്ക്‌ 
ഇട്ടിരിക്കുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 12:29 AM | 1 min read

തൃശൂർ

ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സിൽ സംസ്ഥാനത്തെ ഏറ്റവും വളർച്ചയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ തൃശൂരാണ്‌. എന്നാലിന്ന്‌ കോർപറേഷന്റെ അനാസ്ഥയിൽ തൃശൂർ വലയുകയാണ്‌. തകർന്ന റോഡുകളാണ്‌ നഗരത്തിന്റെ മുഖമുദ്ര. തകർന്ന റോഡുകൾ മൂലം ദിവസവും അപകടങ്ങളിൽ പരിക്കേൽക്കുന്നവർ നിരവധിയാണ്‌. ശനിയാഴ്‌ച രാത്രി 11ന്‌ പൂങ്കുന്നം സിഗ്നലിന്‌ സമീപമുള്ള റോഡിലെ കുഴിയിൽ വീണ്‌ വടക്കഞ്ചേരി സ്വദേശിക്ക്‌ പരിക്കേറ്റു. ഇ‍ൗ കുഴിയ്‌ക്ക്‌ മാസങ്ങളുടെ പഴക്കമുണ്ട്‌. പലപ്പോഴും കോർപറേഷൻ കണ്ണിൽ പൊടിയിടാൻ പ്രധാന റോഡുകളിലെ കുഴി അടയ്ക്കുമെങ്കിലും അത്‌ ദിവസങ്ങൾ മാത്രമാണ്‌ നിൽക്കുന്നത്‌. നിലവാരമില്ലാത്ത പ്രവൃത്തിമൂലം വീണ്ടും കുഴിയാകും. നഗരത്തിന്റെ ഇടറോഡുകളെല്ലാം കേബിളിടാൻ മാസങ്ങളായി കുഴിച്ചിട്ടിരിക്കുകയാണ്‌. നിരവധി തവണ ക‍ൗൺസിൽ യോഗത്തിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും മേയർക്കും ഭരണസമിതിക്കും അനക്കമില്ല. കേബിളിട്ട്‌ കഴിഞ്ഞിട്ടും റോഡ്‌ പൂർവസ്ഥിതിയിലാക്കുന്നില്ല. കുഴിയിൽ വെറുതെ മണ്ണിട്ട്‌ മൂടുകയാണ്‌ ചെയ്യുന്നത്‌. വഴിയിൽ മണ്ണിട്ടതിന്റെ ഏറ്റവും ഭീകരാവസ്ഥ ചേറ്റുപുഴയിലാണ്‌. കോർപറേഷൻ അതിർത്തിയോട്‌ ചേർന്ന പ്രദേശത്ത്‌ മണ്ണ്‌ കുന്ന്‌ കൂടി കിടക്കുകയാണ്‌. ഇ‍തിൽ കല്ലും കോൺക്രീറ്റ്‌ വേസ്റ്റും അടക്കമുള്ളവയുമുണ്ട്‌. തിരക്കേറിയ പാതയിൽ വണ്ടികൾക്ക്‌ ഒന്ന്‌ ഒതുക്കി നിർത്താൻ പോലുമാവില്ല. റോഡുകളെക്കാൾ അപകടാവസ്ഥയിലാണ്‌ നടപ്പാതകൾ. സുരക്ഷിത നഗരത്തിനായി എൽഡിഎഫ്‌ നിർമിച്ച ശക്തൻനഗറിലെ ആകാശപാതയെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നയുടൻ അവസാനിപ്പിച്ചു. അതേസമയം, നടപ്പാതകളെല്ലാം തകർന്ന അവസ്ഥയിലുമാണ്‌. ഏത്‌ സ്ലാബാണ്‌ ഇളകി വീഴുക എന്ന ഭയത്തോടെയാണ്‌ ജനങ്ങൾ നടക്കുന്നത്‌. പാട്ടുരായ്‌ക്കൽ കാർത്യായനി ആശുപത്രിക്ക്‌ മുന്നിൽ നടപ്പാത പൂർണമായും തകർന്നു. കൈവരിയും മാസങ്ങളായി തകർന്ന്‌ കിടക്കുകയാണ്‌. ഇപ്പോൾ സ്ലാബും തകർന്നു. തകർന്ന സ്ലാബിന്‌ അപകട സൂചനയായി ഇ‍ൗ കൈവരി വെച്ചാണ്‌ മുന്നറിയിപ്പ്‌ നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home