ad
Deshabhimani

യുവജന സമ്മേളനത്തിന്‌ 
തൃശൂർ ഒരുങ്ങുന്നു

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ചാവക്കാട് പട്ടണത്തിലെ ചുവരെഴുത്ത്‌
വെബ് ഡെസ്ക്

Published on Jul 06, 2026, 12:20 AM | 1 min read

തൃശൂർ

ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ മുന്നൊരുക്കം സജീവം. സമ്മേളനത്തിന്റെ ലോഗോ തിങ്കളാഴ്‌ച പ്രകാശനം ചെയ്യും. വിവിധതലങ്ങളിൽ സംഘാടകസമിതികൾ രൂപീകരിച്ച്‌ പ്രചാരണം സജീവമായി. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്‌ ജൂൺ 28ന്‌ രൂപീകരിച്ച സംഘാടകസമിതിയിൽ നാനാതുറകളിലുള്ള വൻ ജനാവലിയാണ്‌ എത്തിയത്‌. തുടർന്ന്‌ ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിലും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. 211 മേഖലകളിൽ 100 ഇടത്തും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. 10ന്‌ മേഖലാതല സംഘാടകസമിതി രൂപീകരണം പൂർത്തിയാവും. യൂണിറ്റ്‌ തല സംഘാടക സമിതികളും രൂപീകരിച്ചുതുടങ്ങി. 2306 യൂണിറ്റ്‌ സംഘാടകസമിതികളുടെ രൂപീകരണം 20ന്‌ പൂർത്തിയാവും. ഓരോപ്രദേശത്തെയും പൊതുപ്രവർത്തകരുടെയും കലാസാഹിത്യ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ്‌ സംഘാടക സമിതികൾക്ക്‌ രൂപം നൽകുന്നത്‌. സമ്മേളനത്തിന്റെ പ്രചാരണത്തിനായി ചുവരെഴുത്തുകളും ബോർഡുകളും ഉയർന്നുതുടങ്ങി. നവമാധ്യമങ്ങളിലും സമ്മേളനത്തിന്റെ പ്രചാരണമുയർന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ യൂണിറ്റ്‌തലം മുതൽ ജില്ലാതലംവരെ വിവിധ പ്രചാരണ പരിപാടികളും അനുബന്ധ പരിപാടികളും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home