കനത്ത മഴയിൽ വീട് തകർന്നു

കയ്പമംഗലം
കനത്ത മഴയിൽ കയ്പമംഗലത്ത് വീട് തകർന്നു. കയ്പമംഗലം ഏഴാം വാർഡ് ചളിങ്ങാട് ഒറ്റത്തെ സെന്ററിന് കിഴക്ക് പൂപ്പുള്ളി വീട്ടിൽ അബ്ദുൾ ഹഖീം മൗലവിയുടെ വീടാണ് തകർന്നത്. ബുധൻ രാവിലെ ഒമ്പതോടെയാണ് സംഭവം. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. സംഭവ സമയം വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.








0 comments