പാർലമെന്റിൽ പ്രതിപക്ഷം ബഹളം വെയ്ക്കുന്നു; ചർച്ച അനുവദിക്കുന്നില്ല: ബിജെപി അനുകൂല നിലപാടുമായി വീണ്ടും തരൂര്‍

ന്യൂഡൽഹി: പാർലമെന്റിൽ ബിജെപി സര്‍ക്കാരിനെതിരെ ഇന്ത്യ കൂട്ടായ്മ പ്രതിഷേധിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ശശി തരൂർ എംപി. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിൽ തരൂർ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷമായ ഇന്ത്യ കൂട്ടായ്മയെ രൂക്ഷമായി വിമർശിച്ചത്.
കോൺഗ്രസ് പാർട്ടിക്കെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന തരൂർ കുറെ കൂടി കടന്ന് പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെയാകെ അവഹേളിക്കുകയാണിപ്പോൾ. എസ്ഐആർ നെ കുറിച്ച് ചർച്ചയില്ലാതെ പാര്‍ലമെന്‍റ് നടപടികളോട് സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനെ പാർലമെന്റ് തടസപ്പെടുത്തുന്ന സ്ഥിരം പരിപാടി മാത്രമെന്ന് തരൂര്‍ പരിഹസിക്കുന്നു
എസ്ഐആർ വിഷയത്തില്‍ ചർച്ച കൂടിയെ മതിയാകു എന്ന പ്രതിപക്ഷ ആവശ്യത്തെ നിരന്തരം സർക്കാർ നിരാകരിക്കുമ്പോൾ അതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം. ബിജെപി ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് പകരം പാർലമെന്റിൽ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രതിപക്ഷത്തെ എതിർക്കുകയാണ് തരൂര്‍.
പാർലമെന്റിൽ ചർച്ച നടക്കാത്തിതിന്റെ കാരണം പ്രതിപക്ഷമാണെന്നും തരൂരിന്റെ ലേഖനം തുടരുന്നു.








0 comments