എല്ലാ ലിഫ്റ്റും സേഫ് അല്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

police
വെബ് ഡെസ്ക്

Published on Dec 04, 2025, 11:45 AM | 1 min read

തിരുവനന്തപുരം: സ്കൂളിലേയ്ക്കുള്ള യാത്രയിൽ കുട്ടികൾ അല്പമൊന്ന് താമസിച്ചാൽ വരുന്ന വണ്ടിക്ക് കൈ കാണിച്ച് കയറി പോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇങ്ങനെയുള്ള യാത്ര പലപ്പോഴും രക്ഷിതാക്കളുടെ അറിവോടെ ആയിരിക്കില്ല. എന്നാൽ ഈ വിഷയത്തിന്റെ ​ഗൗരവം മനസിലാക്കുവാൻ ഒരു മുന്നറിയിപ്പുമായി എത്തുകയാണ് കേരള പൊലീസ്. കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നല്ലതല്ലെന്നും ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ് എന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം


എല്ലാ ലിഫ്റ്റും സേഫ് അല്ല

നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.



വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്. അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home