മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയലിൽ വിധി ഒരുമണിക്കൂറിനകം; വാദം പൂർത്തിയായി

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം കേസുകളിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ഹർജിയിൽ വ്യാഴം ഉച്ചയ്ക്ക് ഒരുമണിയോടെ വിധി പ്രസ്താവിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം പുതുതായി ഹർജി സമർപ്പിച്ചിരുന്നു. മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലും ഉടൻ വിധി വന്നേക്കും.
മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായാണ് എതിർത്തത്. കൂടുതൽ ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായി.








0 comments