ad
Deshabhimani

ബാറിൽനിന്ന് പണം മോഷ്ടിച്ച 
മുൻ അക്കൗണ്ടന്റ് പിടിയിൽ

കൃപാദാസ്

കൃപാദാസ്

വെബ് ഡെസ്ക്

Published on Jul 19, 2026, 12:26 AM | 1 min read

ആളൂർ

കല്ലട ഹോളിഡേ ഇൻ ബാറിൽനിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് പിടിയിലായത്. ബാറിൽ മൂന്നു മാസത്തോളം ജോലി ചെയ്തിരുന്ന ഇയാൾ മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. ജൂൺ 13ന് പുലർച്ചെ 1.15-ഓടെ ബാറിലെ അക്കൗണ്ട് റൂമിലേക്ക് അതിക്രമിച്ചു കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. ഇയാളെ തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള തിരുമുല്ലൈവായലിലെ ഹോട്ടലിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് അന്വേഷക സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആളൂർ എസ്‌ഐമാരായ ഷിബു, കെ ജയകുമാർ, സിപിഒമാരായ ഡാനിയേൽ സാനി, ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home