ad
Deshabhimani

സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്

ആൺകുട്ടികളുടെ വിഭാഗത്തിൽ 
ഡൽഹി പബ്ലിക് സ്കൂൾ ബംഗളൂരു മുന്നിൽ

മാള ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്

മാള ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്

വെബ് ഡെസ്ക്

Published on Jul 28, 2026, 11:36 PM | 1 min read

മാള

മാള ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 60 ഇനങ്ങൾ പൂർത്തിയായി. ഡൽഹി പബ്ലിക് സ്കൂൾ കൊന്നനകുണ്ട് ബംഗളൂരു 84 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. വിശ്വജ്യോതി പബ്ലിക് സ്കൂൾ അങ്കമാലി 62 പോയിന്റുമായി രണ്ടാം സ്ഥാനത്തും ജെയിൻ ഹെറിറ്റേജ് സ്കൂൾ കെമ്പാപുര ബംഗളൂരു 49 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനമായ ബുധനാഴ്ച 18 ഫൈനലുകൾ നടക്കും. അണ്ടർ- 11, അണ്ടർ- 14, അണ്ടർ -17, അണ്ടർ -19 വിഭാഗങ്ങളിലായി 800 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഇൻഡിവിഡ്വൽ മെഡ്‌ലേ, 100 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്ക്, 200 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അവസാന ദിവസത്തെ മത്സരങ്ങളിൽ മാത്രം 1,113 എൻട്രികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനായി 194 ഹീറ്റ്‌സുകൾ ക്രമീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home