ശ്രീനാരായണ ഗുരുവിന്റെ സ്‌മരണ പുതുക്കി നാട്

തൃശൂർ
ശ്രീനാരായണ ഗുരുവിന്റെ ഓർമ പുതുക്കി എസ്എൻഡിപി യോഗത്തിന്റെയും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഘോഷയാത്രകൾ നടന്നു. തുടർന്ന് പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു. ശാഖാതലങ്ങളിൽ വിളംബര ഘോഷയാത്രകളും നടന്നു. തൃശൂരിൽ എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. തെക്കേഗോപൂര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. ഘോഷയാത്രയ്ക്ക് മുമ്പ് മെഗാതിരുവാതിരയും അരങ്ങേറി. തെക്കേഗോപൂര നടയിൽ നടന്ന ജയന്തി സമ്മേളനം തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി. ശ്രീനാരായണധർമ പരിഷത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ഘോഷയാത്രയും കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിൽ മഹാഗുരുപൂജയും പ്രസാദവിതരണവും നടന്നു. തൃശൂർ അസി. പൊലീസ് കമീഷണർ സലീഷ് എൻ ശങ്കർ ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ജയൻ തോപ്പിൽ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, മനോജ് അയ്യന്തോൾ, ശിവദാസ് മങ്കുഴി എന്നിവർ സംസാരിച്ചു. ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് എസ്‌എൻഡിപി യോഗം തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഘോഷയാത്ര നടന്നു.









0 comments